തൊഴിലിടത്തെ അമിത സമ്മർദ്ദം: പ്രൊഫഷണൽ കോൺഗ്രസ് കേരളയുടെ Public Consultation Program ആരംഭിച്ചു.
ദേശീയതലത്തില്‍ തന്നെ ഏറെ ഞെട്ടലും ചർച്ചയും ഉയർത്തിയ സംഭവമായിരുന്നു മലയാളി അന്ന സെബാസ്റ്റ്യൻ എന്ന 26കാരിയായ ചാർട്ടേർഡ് അക്കൌണ്ടന്റ് ജോലിഭാരം കാരണം അകാലമരണത്തിന് കീഴടങ്ങിയത്. ഇനിയൊരു അന്ന സെബാസ്റ്റ്യൻ രാജ്യത്ത് ആവർത്തിക്കരുതെന്ന് ഉറക്കെ പ്രഖ്യാപിച്ചും രാജ്യത്തെ പ്രൊഫഷണലുകളുടെ തൊഴിലിട സമ്മർദ്ദത്തിനു പരിഹാരം ചർച്ച ചെയ്തും ഓള് ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ For Anna, For All ക്യാമ്പയിന് തിരുവനന്തപുരത്ത് തുടക്കമായി.
2026 ൽ കേരളത്തിൽ അധികാരത്തിൽ വരുന്ന യുഡിഎഫ് സർക്കാർ ഓഫീസ് വെൽനെസ്സ് ബിൽ പാസാക്കുമെന്ന് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പ്രഖ്യാപിച്ചു. കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഓഫീസ് വെൽനെസ്സ് ബിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെലേക്കും നടപ്പാക്കേണ്ടത് അനിവാര്യാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷൻ പ്രവീൺ ചക്രവർത്തി വ്യക്തമാക്കി. കേരളത്തിൽ ഇത്തരമൊരു നിയമം അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ടതാണെന്നു ചടങ്ങിൽ പങ്കെടുത്ത മുതിർന്ന കോൺഗ്രസ് നേതാവും വർക്കിംഗ് കമ്മറ്റി അംഗവുമായ രമേശ് ചെന്നിത്തല സൂചിപ്പിച്ചു.
വരുന്ന നാലു മാസങ്ങൾക്കുള്ളിൽ ആൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസ് കേരളാ ചാപ്റ്ററിന്റെ ഭാരവാഹികൾ കേരളത്തിലെ എല്ലാ ജില്ലകളും സന്ദർശിച്ചു പ്രൊഫഷണലുകളുമായും, ആരോഗ്യ- സാങ്കേതിക രംഗത്തെ വിദഗ്ധരുമായും സംസാരിച്ചു ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുമെന്നും അവയെല്ലാം ക്രോഡീകരിച്ചു ബില്ലിന് മേലുള്ള സംഘടയുടെ നിർദേശങ്ങൾ ആയി കോൺഗ്രസ് നേതൃത്വത്തിനു സമർപ്പിക്കുമെന്നും പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രഞ്ജിത്ത് ബാലൻ വ്യക്തമാക്കി.
തൊഴിലിടങ്ങളിലെ ജോലി സമ്മർദ്ദം പ്രൊഫഷനലുകളുടെ മാനസിക ശാരീരികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന സ്ഥിതി വിശേഷമുണ്ടാവുകയും Earnest and Yong എന്ന ബഹുരാഷ്ട കമ്പനിയിൽ ജോലി ചെയ്തിരുന്ന മലയാളിയായ അന്നാ സെബാസ്റ്റ്യൻ എന്ന പെൺകുട്ടിക്ക് കടുത്ത ജോലി സമ്മർദ്ദം മൂലം ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടായി. നിരവധി പ്രൊഫഷണലുകൾ ജീവിതം അവസാനിപ്പിക്കുന്ന നിലയിലും കാര്യങ്ങൾ എത്തി. ഇതിനൊരു പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമാണ് ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് കേരളാ ഘടകത്തിന്റ ആഭിമുഖ്യത്തിൽ ഓഫീസ് വെൽനെസ്സ് ബിൽ എന്ന ആവിശ്യം ഉയർത്തുകയും, അതിന്റെ മുന്നോടിയായി For Anna, For All എന്നാ പ്രചാരണ പരിപാടിയുമായി രംഗത്ത് വരികയും ചെയ്തിരിക്കുന്നത്.
കേരളത്തിലെ ഇരുപത് ലക്ഷം പ്രൊഫഷണലുകകൾക്കായുള്ള ഈ പരിപാടിയുടെ ഭാഗമായ public constellation മീറ്റിംഗ്കളുടെ തുടക്കം ഇന്നലെ തിരുവനന്തപുരത്തു മാസ്ക്റ്റ് ഹോട്ടലിൽ ആയിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായ speak up പ്രോഗ്രാമിൽ ആയിരക്കണക്കിന് പ്രൊഫഷണലുകൾ അവരുടെ വിവിധ പ്രശ്നങ്ങൾ പങ്കു വച്ചു. രണ്ടാം ഘട്ടം public constellation മീറ്റിംഗുകളിൽ ഓഫീസ് വെൽനെസ് ബില്ലിന്റെ guidelines രൂപീകരിക്കുന്നത്തിനായി വിവിധ മേഖലയിലെ വിദഗ്ധരുമായി പാനൽ ചർച്ചകൾ സംഘടിപ്പിക്കും.
ഇന്നലെ തിരുവനന്തപുരത്തു നടന്ന ആദ്യയോഗത്തിൽ 100ലേറെ വിദഗ്ധർ അവരുട അഭിപ്രായങ്ങൾ പങ്കു വച്ചു.
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുൻഷി, AIPC all india president പ്രവീൺ ചക്രവർത്തികെപിസിസി ജനറൽ സെക്രട്ടറി എം ലിജു, അന്നാ സെബാസ്റ്റ്യന്റെ മാതാപിതാക്കൾ, കേരള കാർഷിക സർവ്വകലശാല വി സി ഡോ ബി അശോക് IAS, start up mission CEO അനൂപ് അംബിക, ജി ടെക് സെക്രട്ടറി വി ശ്രീകുമാർ,ശില്പ ഗോപകുമാർ, അനൂപ് പ്രകാശ്, മുൻ എം എൽ എ കെ എസ് ശബരിനാഥൻ, IMA മുൻ പ്രസിഡണ്ട് ഡോ ശ്രീജിത്ത് എൻ കുമാർ, അനന്ത പുരി ഹോസ്പിറ്റൽസ് ഡയറക്ടർ ഡോ. എ മാർത്താണ്ട പിള്ള, ദീപ നായർ, മാധ്യമ പ്രവർത്തകൻ റെജിമോൻ കുട്ടപ്പൻ, വിനീത ജോസഫ്, വീണ എസ് നായർ തുടങ്ങിയവർ പങ്കെടുത്തു.