എം.ബി.എ അഭിമുഖം

Spread the love

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) കോഴ്‌സ് പ്രവേശനത്തിന് മെയ് ആറിന് രാവിലെ 9.30 മുതല്‍ 12.30 വരെ കൊട്ടാരക്കര അവന്നൂരിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ അഭിമുഖം നടത്തും.
സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.
യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും, കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് സ്‌ക്കോര്‍ കാര്‍ഡ് ഉളളവര്‍ക്കും, 2025 മെയില്‍ നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് തയ്യാര്‍ എടുക്കുന്നവര്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്ക് www.kicma.ac.in ഫോണ്‍: 9496366741, 8547618290.

Author

Leave a Reply

Your email address will not be published. Required fields are marked *