ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഹെൽത്ത് സെന്ററിൽ ഡോക്ടർ, നഴ്സ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനായി മെയ് ഒൻപതിന് രാവിലെ 10.30ന് സർവ്വകലാശാല ആസ്ഥാനത്ത് വച്ച് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു.
ഡോക്ടർ
യോഗ്യത – കുറഞ്ഞ യോഗ്യത – എം.ബി.ബി.എസ്.
പ്രവൃത്തി പരിചയം – അഭികാമ്യം
നഴ്സ്
യോഗ്യത – സർക്കാർ/ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും സർട്ടിഫിക്കറ്റ് ഇൻ ജനറൽ നഴ്സിംഗ് ആന്റ് മിഡ് വൈഫറി (3 വർഷ കോഴ്സ്) യോഗ്യത നേടിയിരിക്കണം. കൂടാതെ കേരള നഴ്സിംഗ് ആന്റ് മിഡ് വൈഫ് കൗൺസിലിൽ സാധുവായ രജിസ്ട്രേഷൻ നിലവിലുണ്ടായിരിക്കണം.
പ്രവൃത്തി പരിചയം – അഭികാമ്യം
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടേയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടേയും അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10ന് സർവ്വകലാശാലാ ആസ്ഥാനത്ത് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
ഫോണ്‍ നം. 9447123075