മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും അഴിമതിയില്‍ മുങ്ങിക്കുളിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് മെയ് 6ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജില്ലകളില്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കോഴിക്കോടും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എറണാകുളത്തും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ആലപ്പുഴയിലും മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ വയനാടും ബെന്നി ബെഹനാന്‍ എംപി പാലക്കാടും കെപിസിസി വര്‍ക്കിംഗ്
പ്രസിഡന്റ് ടി.സിദ്ധിഖ് കണ്ണൂരും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ കാസര്‍കോടും കെ.സി.ജോസഫ് ഇടുക്കിയിലും ഷാനിമോള്‍ ഉസ്മാന്‍ കോട്ടയത്തും കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. സംവിധാന്‍ ബെച്ചാവോ റാലിയില്‍ പങ്കെടുത്ത ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ടയും പൂരം നടക്കുന്നതിനാല്‍ തൃശൂരും ഒഴികെയുള്ള ഡിസിസികളുടെ നേതൃത്വത്തിലാണ് മെയ് 6ന് കളക്ട്രേറ്റ് മാര്‍ച്ച് നടത്തുക.