വെർടെയ്ൽ ടെക്‌നോളജീസ് റിയാദ് എയറുമായി എൻഡിസി പങ്കാളിത്തം പ്രഖ്യാപിച്ചു

Spread the love

അറേബ്യൻ ട്രാവൽ മാർക്കറ്റ് 2025-ലാണ് (ദുബായ്) ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

കൊച്ചി: കൊച്ചി ആസ്ഥാനമായുള്ള ആഗോള ട്രാവൽ ടെക്‌നോളജി കമ്പനിയായ വെർടെയ്ൽ ടെക്‌നോളജീസ്, റിയാദ് എയറുമായി സഹകരിക്കുന്നു. റിയാദ് എയറിന്റെ ഡിജിറ്റൽ ഡിസ്‌ട്രിബ്യൂഷൻ പദ്ധതിയുടെ ഭാഗമായി, “ലോഞ്ച് എൻഡിസി (ന്യൂ ഡിസ്‌ട്രിബ്യൂഷൻ കേപബിലിറ്റി) അഗ്രിഗേറ്ററായി ആയി വെർടെയ്ൽ ടെക്നോളജീസിനെ നിയമിച്ചുള്ള പ്രഖ്യാപനം ദുബായിയിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് 2025-ൽ നടന്നു.

ഈ പങ്കാളിത്തം വഴി, റിയാദ് എയർ ലോകമാകെയുള്ള ട്രാവൽ ഏജന്റുമാർക്ക് വെർടെയ്ൽ ഡയറക്ട് കണക്ട് (VDC) മുഖേന എൻഡിസിയിൽ പ്രവേശനം നൽകും. വ്യക്തിഗത ആവശ്യങ്ങൾ അനുസരിച്ച് ഉപഭോക്താവിന് ഓഫറുകൾ ലഭിക്കാനും, സുതാര്യതയും, നേരിട്ടുള്ള കണക്ഷനും ഇതിലൂടെ റിയാദ് എയർ മുന്നോട്ടുവെക്കുന്നു. എയർലൈൻ വിതരണ രംഗത്തെ ആധുനിക മാറ്റങ്ങൾ കണക്കിലെടുത്ത് സ്‌കെയിലബിൾ എൻഡിസി സൊല്യൂഷനുകൾ വിജയകരമായി നടപ്പാക്കിയ അനുഭവ സമ്പത്തുള്ള സ്ഥാപനമാണ് വെർടെയ്ൽ ടെക്‌നോളജീസ്.

യാത്ര ഏജന്റുമാർക്ക് തത്സമയം ടിക്കറ്റ് നിരക്ക് അറിയാനും, ആൻസിലറി സേവനങ്ങൾ ലഭ്യമാക്കാനും, ഇൻസ്റ്റന്റ് ടിക്കറ്റിംഗ് തുടങ്ങിയ ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് നൽകാൻ ഇന്റർ നാഷണൽ എയർ ട്രാൻസ്പോർട് അസോസിയേഷൻ (IATA) വികസിപ്പിച്ചെടുത്ത ടെക്‌നോളജി സ്റ്റാൻഡേർഡ് ആണ് എൻഡിസി. ഇതിന്റെ വിപുലീകരിച്ച വെർഷനാണ് വെർടെയിൽ ടെക്നോളജീസ് നൽകുന്നത്.

“ആഗോള തലത്തിൽ വിമാന കണക്ടിവിറ്റിയുടെയും നവീനതയുടെയും പുതിയ മാതൃകയായി മാറുക എന്നതാണ് റിയാദ് എയറിന്റെ ലക്ഷ്യം. ഈ രംഗത്ത് വെർടെയ്ൽ പോലെയുള്ള ടെക്‌നോളജി പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ സന്തോഷമുണ്ട്. ഇത് ഒരു തുടക്കമാണ്.” എന്ന് റിയാദ് എയറിന്റെ ചീഫ് കൊമേഴ്സ്യൽ ഓഫീസർ വിന്സന്റ് കോസ്റ്റ് പറഞ്ഞു

“റിയാദ് എയറിന്റെ ആദ്യ എൻഡിസി അഗ്രിഗേറ്ററായി തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ട്. ഈ പങ്കാളിത്തം എയർലൈൻ വിതരണ രംഗത്ത് ആധുനികത കൊണ്ടുവരാനുള്ള ഞങ്ങളുടെയും റിയാദ് എയറിന്റെയും ദൗത്യത്തെ വെളിപ്പെടുത്തുന്നു.” എന്ന് വെർടെയ്ൽ ടെക്‌നോളജീസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ജെറിൻ ജോസ് പ്രതികരിച്ചു.

 

Thanks & Regards,

Anju V Nair

Author

Leave a Reply

Your email address will not be published. Required fields are marked *