ഫിഷറീസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസ് മുഖേന നടപ്പിലാക്കുന്ന ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോഫ്‌ളോക്ക്, കൂട് കൃഷി, പടുതാകുളത്തിലെ മത്സ്യകൃഷി, ഓരു ജലാശയത്തിലെ കൃഷി, എംബാങ്ക്‌മെന്റ് മത്സ്യകൃഷി എന്നിവയാണ് ഘടക പദ്ധതികള്‍.
താത്പര്യമുള്ളവര്‍ മെയ് 31നകം അപേക്ഷകള്‍ ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസിലോ, ജില്ലാ മത്സ്യഭവന്‍, മണക്കാട് പി.ഒ, കമലേശ്വരം ഓഫീസിലോ സമര്‍പ്പിക്കണം. ഫോണ്‍: 0471-2450773, 0471-2464076