രമേശ് ചെന്നിത്തലയ്ക്ക് “കർമ്മശ്രേഷ്ഠ”, ബാബു സ്റ്റീഫന് “കർമ്മശ്രീ” കെ.പി.വിജയന് സേവനശ്രീ – ഗ്ലോബൽ ഇന്ത്യൻ പുരസ്‌കാര ദാനം ഹൂസ്റ്റണിൽ മെയ് 24 നു

Spread the love

ഹൂസ്റ്റൺ : മെയ് 24 നു ഹൂസ്റ്റണിൽ നടക്കുന്ന ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റിനോടനുബന്ധിച്ചു നടത്തപെടുന്ന പുരസ്‌കാര രാവിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർക്കും സംഘടനകൾക്കും അംഗീകാരവും പുരസ്കാരവും നൽകി ആദരിക്കും.

ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്റെ ആഭിമുഖ്യത്തിൽ മെയ് 24 നു ശനിയാഴ്ച രാവിലെ 11 മുതൽ രാത്രി 11 വരെ നീളുന്ന ഇന്ത്യ ഫെസ്റ്റിൽ വൈകുന്നേരം 5 നു നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങൾ നൽകുന്നത്

GSH EVENT Center ൽ നടത്തുന്ന പരിപാടികളിൽ “കർമ്മശ്രേഷ്ഠ” പുരസ്‌കാരം ഏറ്റു വാങ്ങാൻ ഹൂസ്റ്റനിൽ എത്തിച്ചേരുന്ന മുൻ ആഭ്യന്തര മന്ത്രിയും ജനകീയ നേതാവുമായ രമേശ് ചെന്നിത്തല എംഎൽഎ രാവിലെ 11 മണിക്ക് ചടങ്ങുകൾ ഉത്‌ഘാടനം ചെയ്യും.

ലോക കേരളാസഭാംഗവും അമേരിക്കയിലെ പ്രമുഖ ബിസിനസ് സംരഭകനും സംഘടകനുമായ ഡോ ബാബു സ്റ്റീഫൻ കർമ്മശ്രീ പുരസ്‌കാരം ഏറ്റ് വാങ്ങും.

കേരളത്തിൽ കെപിവി ചാരിറ്റബിൾ ട്രസ്റ്റിൽ കൂടി നൂറു കണക്കിന് കുടുംബങ്ങൾക്കു ആശ്രയമായി മാറിയ പ്രമുഖ ബിസിനസ് സംരംഭകനും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പാർട്ണറുമായ കെ.പി വിജയന് സേവനശ്രീ പുരസ്കാരം നൽകി ആദരിക്കും. കേരളത്തിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററുകളിലൊന്ന്യ തിരുവല്ല വിജയ ഇന്റർനാഷനൽ കൺവെൻഷൻ സെന്റര് ഉടമകൂടിയാണ് വിജയൻ.

തിരുവല്ല പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്തു മുൻ പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ഈപ്പൻ കുര്യനെയും ചടങ്ങിൽ ആദരിക്കും. ബ്ലോക്ക് പഞ്ചായത്തു പ്രസിണ്ടായി ഇരുന്ന കാലയളവിൽ കേരളത്തിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു “സ്വരാജ്” അവാർഡ് കരസ്ഥമാക്കിയ വ്യക്തിയാണ് ഈപ്പൻ കുര്യൻ. .

അമേരിക്കയിലെ നഴ്സിംഗ് രംഗത്തു ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന സുജ തോമസ്, ഡോ. തങ്കം അരവിന്ദ് എന്നിവർക്കും വിവിധ നിലകളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിചു കൊണ്ടിരിക്കുന്ന ഡോ.ഷിബു ശാമുവേൽ, സുകേഷ് ഗോവിന്ദൻ, ഡോ.മാത്യു വൈരമൺ തുടങ്ങിയവരും പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങും.

വേൾഡ് മലയാളി കൌൺസിൽ ( ഡബ്ലിയുസി) ഫൊക്കാന, ഫോമാ, നഴ്സിംഗ് അസ്സോസിയേഷനുകളായ നൈന, ഐയ്‌ന എന്നീ സംഘടനകളെയും ചടങ്ങിൽ ആദരിക്കും. സംഘടനകൾക്കു വേണ്ടി തോമസ് മൊട്ടക്കൽ, സജിമോൻ ആന്റണി, ബേബി മണക്കുന്നേൽ, താര സാജൻ, ബിജു ഇട്ടൻ എന്നിവർ അവാർഡുകൾ ഏറ്റു വാങ്ങും.

അമേരിക്കയിലെ സാമൂഹ്യരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ സ്റ്റാൻലി ജോർജ്, ബ്ലെസ്സൺ മണ്ണിൽ എന്നിവരെയും ചന്ദഗിൽ ആദരിക്കും.

വൈകുന്നേരം 3 മുതൽ 5 വരെ ലക്ഷ്മി പീറ്ററിന്റെ നേതൃത്വത്തിൽ “മെയ് ക്വീൻ ബ്യൂട്ടി പേജെന്റ് സൗന്ദര്യ മത്സരം നടക്കും. അവാർഡ് ദാന ചടങ്ങിന് ശേഷം അമേരിക്കയിൽ എങ്ങും തരംഗമായി മാറി കൊണ്ടിരിക്കുന്ന “ഷാൻ റഹ്മാൻ ഷോ” അരങ്ങേറും.

ടെക്സസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ചടങ്ങുകളിലും പരിപാടികളിലും പങ്കെടുക്കും.

 

Author

Leave a Reply

Your email address will not be published. Required fields are marked *