നെഹ്റു സെന്ററിന്റെ ആഭിമുഖ്യത്തില്‍ മുൻ പ്രധാനമന്ത്രിയും നവഭാരത ശില്പിയുമായ ജവഹർലാൽ നെഹ്‌റുവിൻ്റെ 61-ാം ചരമവാർഷിക ദിനാചരണവും അനുസ്മരണവും നടത്തും. മെയ് 27ന് വൈകുന്നേരം 4 ന് തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ അനുസ്മരണ സമ്മേളനം നടക്കും. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.മുൻ കെപിസിസി പ്രസിഡൻ്റും നെഹ്റു സെന്റര്‍ ചെയര്‍മാനുമായ എം എം ഹസ്സന്‍ അധ്യക്ഷത വഹിക്കും. ഫാസിസത്തിനെതിരായ പോരാട്ടത്തിൽ നെഹ്റു വഹിച്ച പങ്ക് എന്ന വിഷയത്തിൽ ചർച്ചയും സംഘടിപ്പിക്കും.
സിപി ജോൺ,
പന്തളം സുധാകരന്‍ ,ബി.എസ്.ബാലചന്ദ്രന് എം ആർ തമ്പാൻ,അച്ചൂത് ശങ്കർ എസ് നായർ, പി എസ് ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും.