ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പുതിയ സ്മാർട്ട് ടി.വി നൽകി മണപ്പുറം ഫിനാൻസ്

Spread the love

കൊച്ചി : കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന് 65 ഇഞ്ച് വരുന്ന സ്മാര്‍ട് ടി.വി സമ്മാനിച്ച് മണപ്പുറം ഫിനാന്‍സ്.

ടി.വി കൈമാറിയത് എക്സിക്യൂട്ടീവ് ഡയറക്ടർ സുമിത നന്ദൻ. ചടങ്ങിൽ സ്വിച്ച് ഓണ്‍ കർമ്മം വഹിച്ചത് ജസ്റ്റിസ് ശ്രീ പി. എം. മനോജ്, മണപ്പുറം ഫിനാൻസ് ചീഫ് പി.ആര്‍.ഒ . സനോജ് ഹെര്‍ബര്‍ട്ട്, സീനിയര്‍ പി.ആര്‍.ഒ. കെ.എം. അഷ്റഫ്, ഹെഡ് ഓഫ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് രാഹുല്‍ വിനായക് വാഡ്‌കേ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അസോസിയേഷനിലെ വിവിധ സാംസ്‌കാരികപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുന്ന തരത്തിലായിരിക്കും ടി.വി ഉപയോഗപ്പെടുത്തുക എന്ന് മാത്രമല്ല ഓൺലൈൻ മീറ്റിങ്ങുകളും ,വീഡിയോ കോൺഫറൻസുകളും സുഗമമാക്കുവാൻ ഇത് സഹായിക്കുന്നു എന്ന് അസോസിയേഷന്‍ അറിയിച്ചു.

Nidhi V

Author

Leave a Reply

Your email address will not be published. Required fields are marked *