രമേശ് ചെന്നിത്തല ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് നൽകിയ ബൈറ്റ് 28- 5-25
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന കാര്യത്തില്‍ സംശയമില്ല. സംസ്ഥാനത്ത് ഒമ്പത് വര്‍ഷമായി ഭരിക്കുന്ന
ജനവിരുദ്ധ ഗവണ്‍മെന്റിനെതിരെയുള്ള വിധിയെഴുത്തായി ഇത് മാറും.
ജനങ്ങള്‍ ഇന്ന് കേരളത്തില്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുകയാണ്.
അതിന്റെ പ്രതിഫലനമായിരിക്കും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കാണാന്‍ പോകുന്നത്. യുഡിഎഫ് ഒറ്റക്കെട്ടായി ഒരുമിച്ച് ഈ തെരഞ്ഞെടുപ്പില്‍ മുന്നോട്ട് പോകുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ഞങ്ങള്‍ക്കുണ്ടായ വീഴ്ചകളുടെ കാരണങ്ങള്‍ പരിശോധിച്ച് അത് പരിഹരിച്ചുകൊണ്ട്
ഏകകണ്ഠമായിട്ടാണ് ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ഞങ്ങള്‍ തീരുമാനിച്ചത്.
അതുകൊണ്ടുതന്നെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും ഒരു മനസ്സോടുകൂടി തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങുകയാണ്. ഞാന്‍ നാളെ മുതല്‍ ആ നിലമ്പൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായിട്ട് തന്നെ ഉണ്ടാകും.
യുഡിഎഫിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാന്‍ വേണ്ടിയിട്ടുള്ള നടപടികള്‍ക്കാണ് ഞങ്ങള്‍ നേതൃത്വം കൊടുക്കുന്നത്.
അന്‍വറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഞാന്‍ അന്‍വറോട് സംസാരിച്ചു. മറ്റ് നേതാക്കന്മാരോടും സംസാരിച്ചിട്ടുണ്ട്. അത് രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. ഒരു മുന്നണിയിലേക്ക് ഒരു ഘടകകക്ഷിയെ എടുക്കുമ്പോള്‍ അതിന്റേതായിട്ടുള്ള നടപടിക്രമങ്ങൾ ഒക്കെയുണ്ട്. അതൊക്കെ പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യമാണ്.
കേന്ദ്ര നേതൃത്വത്തിൻ്റെ അനുവാദം തേടണം. മറ്റ് ഘടകകക്ഷികളോട് സംസാരിക്കണം. അതുകൊണ്ടാണ് അല്‍പ്പം താമസം ഉണ്ടായിട്ടുള്ളത്. ഏതായാലും ഈ കാര്യത്തില്‍ ഇനി വൈകാതെ ശുഭകരമായ ഒരു തീരുമാനത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ്
ഞങ്ങള്‍ എല്ലാവരും നടത്തിക്കൊണ്ടിരിക്കുന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്ന
എല്ലാവരെയും ചേര്‍ത്തുനിര്‍ത്തണം എന്നുള്ളത് തന്നെയാണ്
യുഡിഎഫിന്റെ എന്നത്തെയും സമീപനം.
ആ സമീപനം അനുസരിച്ചായിരിക്കും മുന്നോട്ട് പോകുന്നത്.
നമ്മുടെ മുമ്പിലുള്ള ലക്ഷ്യമെന്താണ്?
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരില്‍ നിന്ന് കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കണം. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം. അതിനാവശ്യമായ കാര്യങ്ങളായിരിക്കും പാര്‍ട്ടിയും മുന്നണിയും യോജിച്ച് എടുക്കുക.
ഞാന്‍ പ്രതിപക്ഷ നേതാവുമായി വിശദമായി സംസാരിച്ചു.
ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഒറ്റക്കെട്ടായി ഒരുമിച്ച് ഞങ്ങള്‍ മുന്നോട്ട് പോകും.
യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരു തിളക്കമാര്‍ന്ന വിജയം നിലമ്പൂരില്‍ ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. ഞാന്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുമായിട്ട് സംസാരിച്ചു. അന്‍വറുമായിട്ട് ഞാന്‍ സംസാരിച്ചു.
ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വേണ്ടിയിട്ടുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തും.