(walk against Drugs) ( Thueresday -29).
തിരുവനന്തപുരം: ലഹരിമരുന്നു ഉപഭോഗത്തിനെതിരെ കേരളത്തിലെ സകലവിഭാഗം ജനങ്ങളെയും അണിനിരത്തി ജനകീയ പ്രതിരോധം തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മാനവിയം വീഥിയിൽ സമൂഹ നടത്തം (വാക്ക് എഗൈൻസ്റ്റ് ഡ്രഗ്സ് ) നാളെ (വ്യാഴം) നടക്കും. രാവിലെ ആറുമണിക്ക് മ്യൂസിയത്തിലെ ശ്രീനാരായണ ഗുരു പ്രതിമയ്ക്ക് മുന്നിൽനിന്ന് ആരംഭിച്ച് മാനവീയം വീഥിയിൽ സമാപിക്കുന്ന പരിപാടിക്ക് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേതൃത്വം നൽകും.
പ്രൗഡ് കേരള കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച സമൂഹ നടത്തത്തിന്റെ തുടർച്ചയായി ആണ് തിരുവനന്തപുരത്ത് ഈ പരിപാടി നടത്തുന്നത്.
ലഹരിമരുന്നിനെതിരയുള്ള ബോധവല്‍ക്കരണത്തിനായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ രൂപം കൊണ്ട രാഷ്ട്രീയ രഹിത മുന്നേറ്റമാണ് പ്രൗഡ് കേരള മൂവ്‌മെന്റ്.
സമൂഹ നടത്തത്തിൽ രമേശ് ചെന്നിത്തലയോടൊപ്പം പട്ടം ബിഷപ്പ് മോസ്റ്റ്.റവ.ഡോ.മാത്യൂസ് മാര്‍ പോളികാര്‍പസ്, പാളയം ഇമാം ഡോ.സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി, സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ഷെവലിയാര്‍ ഡോ.കോശി എം ജോര്‍ജ്, ചെയര്‍മാന്‍ ഗാന്ധിസ്മാരക നിധി ഡോ.എന്‍.രാധാകൃഷ്ണന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, മുന്‍ ഡിജിപിമാരായ ഹേമചന്ദ്രന്‍, ഋഷിരാജ്‌സിങ്, ഒളിമ്പ്യന്‍ ബീനാമോള്‍, പത്മശ്രീ ജേതാവ് പ്രൊഫ.ഓമനകുട്ടി, ഡോ.സി.ഐ ഡേവിഡ് ജോയ്, സാല്‍വേഷന്‍ ആര്‍മി ലഫ്.കേണല്‍ എന്‍.ഡി.ജോഷ്വാ, സൂര്യ
കൃഷ്ണമൂര്‍ത്തി, കഥകളി ആര്‍ട്ടിസ്റ്റ് കലാമണ്ഡലം രാജശേഖരന്‍, ചിത്രക്കാരന്‍ കാട്ടൂര്‍ നാരായണപിള്ള, കിംസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഇ.എം.നജീബ്, ഇന്ത്യന്‍ ഹാന്റ്‌ബോള്‍ ടീം ക്യാപ്റ്റന്‍ ശിവപ്രസാദ്, ഗായകരായ രവിശങ്കര്‍, പന്തളം ബാലന്‍, ജി.ശ്രീറാം, ഗായിക അപര്‍ണ രാജീവ്, പ്രസ്സ് ക്ലബ് പ്രസിഡന്റ് ശ്രീ രാധാകൃഷ്ണന്‍, ചരിത്ര കാരനായ ഡോ.സി.പി.ശങ്കരന്‍കുട്ടിനായര്‍, എന്‍.പീതാംബരക്കുറുപ്പ്, കെ.മോഹന്‍കുമാര്‍, വി.എസ്.ശിവകുമാര്‍, ടി.ശരത്ചന്ദ്രപ്രസാദ്, കരകുളം കൃഷ്ണപിള്ള, നെയ്യാറ്റിന്‍കര സനല്‍, പാലോട് രവി, ജ്യോതികുമാര്‍ ചാമക്കാല, കെ.എസ്.ശബരീനാഥന്‍, ഡോ.ബി.എസ്.ഷിജു, നാസര്‍ കടയറ, രഞ്ജിത്ത് ബാലന്‍, കോട്ടുകാല്‍ കൃഷ്ണകുമാര്‍, അലക്‌സാണ്ടര്‍ പ്രിന്‍സ് വൈദ്യന്‍, ട്രിവാന്‍ഡ്രം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍, എടിഇ ഗ്രൂപ്പ് പിആര്‍ഒ അലക്‌സ് പാപ്പച്ചന്‍, ജോജി പനച്ചമൂട്ടില്‍ തുടങ്ങി സമൂഹത്തിൻറെ നാനാതുറകളിൽ നിന്നുള്ള നിരവധിപേർ പങ്കെടുക്കും.