ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള ലോകത്തെ ആദ്യ ഫ്‌ളിപ്പ് ഫോൺ പുറത്തിറക്കി മോട്ടോറോള

Spread the love

കൊച്ചി – മോട്ടോ എഐയുടെ പിന്തുണയോടെ ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള പുതിയ റേസർ 60 സ്മാർട്ട്‌ഫോൺ പുറത്തിറക്കി മോട്ടറോള. 100 ശതമാനം ട്രൂ കളർ ക്യാമറയും, ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോർഡിംഗ് സൗകര്യവുമുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് പുതിയ റേസർ 60. ആംഗ്യത്തിലൂടെ ഉപഭോക്താക്കൾക്ക് സ്‌ക്രീനിൽ തൊടാതെ തന്നെ വീഡിയോ റെക്കോർഡ് ചെയ്യാനും ചിത്രങ്ങൾ പകർത്താനും സാധിക്കും.

പ്രീമിയം പേൾ മാർബിളും ഫാബ്രിക് ഫിനിഷുകളും ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ ഫ്‌ലിപ്പ് ഫോൺ കൂടിയായ റേസർ 60യിൽ
6.9ഇഞ്ച് എൽടിപിഒ എൽഇഡി ഡിസ്പ്ലേ, 3.6 ഇഞ്ച് എക്സ്റ്റേണൽ ഡിസ്പ്ലേ, പ്രോ-ഗ്രേഡ് 50എംപി ക്യാമറ, ക്വാഡ് പിക്‌സൽ സാങ്കേതികവിദ്യയുള്ള 32എംപി ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ എന്നിവയാണുള്ളത്. 8ജിബി +256 ജിബി വേരിയന്റിന് 49,999 രൂപയാണ് വില. ജൂൺ 4 മുതൽ വിപണിയിൽ ലഭ്യമാകും.

Aishwarya

Author

Leave a Reply

Your email address will not be published. Required fields are marked *