രാജ്യത്തെ ആദ്യ സ്ലോ ഫുഡ് എത്‌നിക് റെസ്റ്റോറന്റ് ‘1940 ഇന്ത്യ ബൈ ആസാദ്’ തുറന്നു

Spread the love

തിരുവനന്തപുരം : രുചി വൈവിധ്യങ്ങളുമായി രാജ്യത്തെ ആദ്യ സ്ലോ ഫുഡ് ഫാസ്റ്റ് സർവീസ് എത്‌നിക് റെസ്റ്റോറന്റ് വഴുതക്കാട് പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ മുൻനിര ഫുഡ് ബിസിനസ് ബ്രാൻഡായ ആസാദ് കോർപ്പറേറ്റ് ഹൗസാണ് ‘1940 ഇന്ത്യ ബൈ ആസാദ്’ എന്ന പേരിൽ എത്‌നിക് റെസ്റ്റോറന്റ് ശൃംഖലയ്ക്ക് തുടക്കമിട്ടത്. ബ്രാൻഡിനു കീഴിൽ തിരുവനന്തപുരം വഴുതക്കാട് ആരംഭിച്ച ആദ്യത്തെ റെസ്റ്റോറന്റ് ആസാദ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ നാസർ ആസാദ് ഉദ്‌ഘാടനം ചെയ്തു.

1986ൽ ഇറ്റലിയിൽ ആരംഭിക്കുകയും വ്യാപക പ്രചാരം നേടുകയും ചെയ്ത സ്ലോ ഫുഡ് ഭക്ഷണ സംസ്കാരമെന്ന ആശയമാണ് റെസ്റ്റോറന്റ് തുടങ്ങാൻ പ്രചോദനമായതെന്ന് ആസാദ് ഗ്രൂപ്പ് അധികൃതർ പറഞ്ഞു. ഫാസ്റ്റ് ഫുഡ് ഭക്ഷണത്തിന് ബദലായി പരമ്പരാഗതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുന്ന രീതിയാണ് സ്ലോ ഫുഡ് ഫാസ്റ്റ് സർവീസ്. പ്രാദേശിക രുചികളെയും ജീവനക്കാരെയും വിതരണ ശൃംഖലകളെയും ഉപയോഗിച്ച് ന്യായമായ വിലയിൽ ഭക്ഷണം തീൻമേശയിലെത്തിക്കും. സേവനങ്ങൾ വേഗത്തിലായിരിക്കും. ഇതാണ് സ്ലോ ഫുഡ് ഫാസ്റ്റ് സർവീസ്. പരമ്പരാഗത ഇന്ത്യൻ രുചികളെ കാലഘട്ടത്തിനനുസരിച്ച് തയ്യാറാക്കി ആരോഗ്യകരമായ ആഹാരക്രമം ഉറപ്പാക്കുകയാണ് ആസാദ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ‘ഐ ആം യംഗ്”,” ഐ ലവ് ഇന്ത്യ”, “ഐ ലവ് ഏഷ്യ “എന്നിങ്ങനെയാണ് ഭക്ഷണ മെനു ക്രമീകരിച്ചിരിക്കുന്നത്.

ആസാദ് ഗ്രൂപ്പിന്റെ മൂന്നാം തലമുറക്കാരായ മാഹിൻ ആസാദ്, വാസിം ആസാദ്, ഒസ്മാൻ ആസാദ് തുടങ്ങിയവരാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടർമാർ.

ചിത്രം: ആസാദ് കോർപ്പറേറ്റ് ഹൗസിന്റെ പുതിയ സംരംഭമായ ‘1940 ഇന്ത്യ ബൈ ആസാദ്’ സ്ലോ ഫുഡ് ഫാസ്റ്റ് സർവീസ് എത്‌നിക് റെസ്റ്റോറന്റിന്റെ ആദ്യ ബ്രാഞ്ച് ചെയർമാൻ അബ്ദുൾ നാസർ ആസാദ് ഉദ്‌ഘാടനം ചെയ്യുന്നു. മാനേജിങ് ഡയറക്ടർമാരായ മാഹിൻ ആസാദ്, വാസിം ആസാദ്, ഒസ്മാൻ ആസാദ് എന്നിവർ സമീപം.

Divya Raj.K

 

 

Author

Leave a Reply

Your email address will not be published. Required fields are marked *