രമേശ് ചെന്നിത്തലയും മേയർ റോബിനും തമ്മിൽ വടംവലി: കാണികൾ ഉദ്വേഗത്തിന്റ മുൾമുനയിൽ – ടിസാക് വടംവലിയ്ക്ക് ആവേശകരമായ കിക്കോഫ്

Spread the love

ഹൂസ്റ്റൺ: മെയ് 24 നു വർണ വിസ്മയ കാഴ്ചകൾ ഒരുക്കിയ ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റിൽ വേറിട്ട കാഴ്ചകൾ ഒരുക്കി ടിസാക് വടം വലി കിക്ക്‌ ഓഫ് !

ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ (TISA Club) ആഭിമുഖ്യത്തിൽ നടത്തപെടുന്ന സീസൺ 4 അന്താരാഷ്ട്ര വടം വലി മൽസരത്തിന്റെ കിക്ക്‌ ഓഫ് ചടങ്ങിൽ ഗ്ലോബൽ ഇൻഡോ അമേരിക്കൻ ഫെസ്റ്റിൽ മുഖ്യാതിഥിയായി എത്തിയ ജനകീയ നേതാവ് രമേശ് ചെന്നിത്തല എംഎൽഎയും ടെക്സാസ് മലയാളികളുടെ അഭിമാനമായ മിസ്സോരി സിറ്റി മേയർ റോബിൻ ഇലക്കാട്ടും കൂറ്റൻ വടത്തിന്റെ ഇരുഭാഗത്തും അണി നിരന്നപ്പോൾ പച്ച ബനിയനും മുണ്ടും ധരിച്ച ടിസാകിന്റെ ചുണകുട്ടന്മാർ നേതാക്കന്മാർക്കു കരുത്തു പകരുവാൻ ഇരു ഭാഗവും അണിനിരന്നു.

ഇന്ത്യ ഫെസ്റ്റ് മുഖ്യ സംഘാടകനും ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചെയർമാനുമായ ജെയിംസ് കൂടലും ഡബ്ലിയുഎംസി പ്രസിഡണ്ട് തോമസ്ഡ് മൊട്ടക്കലും വടംവലിക്കാരോടൊപ്പ,ചേർന്നപ്പോൾ നിറഞ്ഞു നിന്ന സദസ്സിന്റെ നിലയ്ക്കാത്ത കൈയടി കിക്ക്‌ ഓഫിനെ ആവേശ ഭരിതമാക്കി. റോബിൻ ഇലക്കാട്ടും രമേശ് ചെന്നിത്തലയും വടംവലിക്കു ഭാവുകങ്ങൾ നേർന്നു. രമേശ് ചെന്നിത്തല ടിസാക് ചാരിറ്റി വിഭാഗം ഉത്‌ഘാടനം ചെയ്തു

കോട്ടയം സിഎംഎസ്‌ കോളേജിന്റെ കലാ കായിക മേഖലയിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥിനികളെ ഈ വര്ഷം ചാരിറ്റി വിങ് സഹായിക്കും

പ്രസിഡണ്ട് ഡാനി രാജുവിന്റെ നേതൃത്വത്തിൽ 35 ബോർഡ് ഓഫ് ഡയറക്ടർസ് അടങ്ങുന്ന ടിസാക് ഹൂസ്റ്റണിലെ നിരവധി ജീവ കാരുണ്യ പ്രവർത്തങ്ങൾക്കും നേതൃത്വം നൽകി വരുന്നു. ഓഗസ്റ്റ് 9 നു രാവിലെ മുതൽ വൈകുന്നേരം വരെ ഫോർട്ബെൻഡ് കൗണ്ടി എപിക് സെന്ററിൽ നടക്കുന്ന വടംവലി അമേരിക്കയിലെ പ്രഥമ ഇൻഡോർ വടംവലിയായി ചരിത്രത്തിൽ സ്ഥാനം പിടിക്കുമെന്നു പിആർഓ ജിജി കുളങ്ങര പറഞ്ഞു.

Photos are available below :-

https://drive.google.com/drive/folders/1pWmGZSZro2FYO78-gx3uw39ipfs0wHtR?usp=sharing

Author

Leave a Reply

Your email address will not be published. Required fields are marked *