അടൂർ എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ നിർധനർക്കായി വീടുകൾ വച്ചുനൽകി

Spread the love

കേരളത്തിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ അടൂർ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികൾ നിർധനരും നിരാലംബരുമായവർക്ക് അഞ്ചു വീടുകൾ നിർമിച്ചു നൽകി. കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിലാണ് വിദ്യാർഥികൾ വീടുകൾ വച്ചു നൽകിയത്. കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ കൂടെ സാമ്പത്തിക സഹായത്തോടെയാണ് ഈ ‘സ്വപ്നക്കൂട്’ പദ്ധതി നടപ്പാക്കിയത്. അടൂരിലെ ഏറത്ത് ഗ്രാമ പഞ്ചായത്ത് നിവാസികൾക്കാണ് വീടുകൾ നിർമ്മിച്ചു നൽകിയത്. ഈ വീടുകളുടെ താക്കോൽ ദാനം മേയ് 31ന് രാവിലെ 10ന് ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. വി.എ. അരുൺ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു ചടങ്ങിന് (ഓൺലൈൻ മുഖേന) ആശംസകൾ നേർന്നു. യോഗത്തിൽ ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി, ജില്ലാ പഞ്ചായത്തംഗം കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. അടൂർ എൻജിനിയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽകുമാർ സ്വാഗതം പറഞ്ഞ യോഗത്തിന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. ശ്രീദീപ നന്ദി പറഞ്ഞു. 30 വർഷങ്ങൾ പിന്നിട്ട അടൂർ എൻജിനിയറിങ് കോളേജിലെ 1999 ബാച്ചിലെ പൂർവ വിദ്യാർഥികൾ നിർമ്മിച്ചു നൽകിയ ഡാറ്റ സയൻസ് കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കർ നിർവഹിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *