കാലവർഷത്തിൽ ജില്ലയിൽ ഇന്ന് (മേയ് 31ന്) 97 വീടുകൾ ഭാഗികമായും മൂന്ന് വീടുകൾ പൂർണമായും തകർന്നു.
അമ്പലപ്പുഴ- ഭാഗികമായി തകർന്ന വീടുകൾ 16, പൂർണ്ണമായി തകർന്ന വീടുകൾ രണ്ട്, ചേർത്തല- ഭാഗികമായി തകർന്ന വീടുകൾ മൂന്ന്, മാവേലിക്കര- ഭാഗികമായി തകർന്ന വീടുകൾ 13, ചെങ്ങന്നൂർ- ഭാഗികമായി തകർന്ന വീടുകൾ 65, കുട്ടനാട് താലൂക്ക് – പൂർണമായി തകർന്ന വീടുകൾ ഒന്ന് എന്നിങ്ങനെയാണ് മേയ് 31ൽ താലൂക്ക് അടിസ്ഥാനത്തിൽ സംഭവിച്ച നാശനഷ്ടത്തിൻ്റെ കണക്ക്.
നിലവിൽ അമ്പലപ്പുഴ താലൂക്കിലെ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 826 കുടുംബങ്ങളെയും കുട്ടനാട് താലൂക്കിലെ എട്ട് ക്യാമ്പുകളിലായി 86 കുടുംബങ്ങളെയും ചെങ്ങന്നൂർ താലൂക്കിൽ 11 ക്യാമ്പുകളിലായി 46 കുടുംബങ്ങളെയും കാർത്തികപ്പള്ളി താലൂക്കിലെ അഞ്ച് ക്യാമ്പുകളിലായി 90 കുടുംബങ്ങളെയും മാവേലിക്കര താലൂക്കിലെ ഒരു ക്യാമ്പിൽ അഞ്ച് കുടുംബങ്ങളെയും പാർപ്പിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിൽ 216 കുടുംബങ്ങൾക്കായി 11 കഞ്ഞി വീഴ്‌ത്തൽ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്.