സംസ്കൃതസർവ്വകലാശാലയിൽ ഫൈന്‍ആര്‍ട്സിൽ യു. ജി. പഠനത്തിന് അപേക്ഷിക്കാം; അവസാന തീയതി ജൂൺ എട്ട്

Spread the love

ജന്മവാസനയ്ക്കൊപ്പം ശാസ്ത്രീയ പരിശീലനവുമുണ്ടെങ്കിൽ പ്രഫഷണൽ വളർച്ചയ്ക്ക് വഴിയൊരുക്കുന്ന മേഖലയാണ് ലളിതകലകൾ. ഡിജിറ്റൽ മാർക്കറ്റിംഗ്, പരസ്യരംഗത്തെ കുതിച്ചു ചാട്ടങ്ങൾ, ഇലക്ട്രോണിക് മാധ്യമങ്ങളുടെ പ്രചാരം, വെബ്സൈറ്റ് രൂപകൽപനയിലെ നൂതന വെല്ലുവിളികൾ, മൾട്ടിമീഡിയയും ഗെയിമിങ്ങുമടക്കമുളള മേഖലകളിലെ പുതുമകൾ എന്നിവയൊക്കെ ചേർന്ന് വിഷ്വൽ ആർട്സിന് ഏറെ പ്രാധാന്യം കൈവരിച്ചിട്ടുണ്ട്.

ചിത്രങ്ങളും ശില്പങ്ങളും ഒരു കലാകാരന്തന്റെ ആത്മപ്രകാശനത്തിന്റെ വഴികളാണ്. എന്നാൽ അതിനപ്പുറമുളള വാണിജ്യമാനങ്ങൾ അവയ്ക്കുണ്ട്. ലളിതകലകളെന്നും പ്രയുക്തകലകളെന്നും വേർതിരിക്കപ്പെട്ടിരിക്കുന്ന ലളിതകലകൾ ജന്മസിദ്ധമായ കഴിവുകളെ ആശ്രയിച്ചിരിക്കുന്നു. കമ്പ്യൂട്ടറിന് ഏറെ പ്രാധാന്യമുളള ഇക്കാലത്ത് ഗ്രാഫിക്സ്. ആനിമേഷൻ രംഗത്തും ഇത്തരക്കാർക്ക് ശോഭിക്കാം.

ക്രിയാത്മകമായ കഴിവുകളെ നിലവിലെ സാമൂഹിക, സാംസ്കാരിക അന്തരീക്ഷത്തിൽ കൃത്യമായി ഉപയോഗിക്കാൻ ശീലിപ്പിക്കലാണ് ആധുനിക കലാപഠനത്തിന്റെ രീതി. കലയെ പ്രൊഫഷണലായി സമീപിക്കുന്ന യുവതലമുറയ്ക്ക് ഉപരിപഠനത്തിലും കരിയറിലും അനേകം അവസരങ്ങളുണ്ട്.

തൊഴിലവസരങ്ങൾ

അനിമേഷൻ, ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങി ആർട്ട് കൺസൾട്ടൻസി വരെ സാങ്കേതിക മാറ്റങ്ങൾക്കനുസരിച്ച് കലാകാരന്മാർക്ക് അവസരങ്ങൾ അനവധിയാണ്. സ്വയംസംരംഭങ്ങൾ തുടങ്ങാനുളള സാധ്യതകൾ പോലുമുണ്ട് ഇതിൽ. മാറുന്ന കാലത്തെ അഭിരുചി വ്യത്യാസങ്ങളെ തിരിച്ചറിയാനും ഉൾക്കൊളളാനും കഴിവുണ്ടെങ്കിൽ മാർക്കറ്റിംഗിലും ഒരു കൈനോക്കാം. വിപണി കണ്ടെത്താൻ ഓൺലൈൻ സംവിധാനവും ഉപയോഗപ്പെടുത്താം.

ബ്രാൻഡിംഗ് കൺസൾട്ടന്റ്, ഗ്രാഫിക് ഡിസൈനർ, ബ്രാൻഡിംഗ് ഓഫീസർ, അനിമേറ്റർ, കാർട്ടൂണിസ്റ്റ്, ഇല്ലസ്ട്രേറ്റർ, ആർട്ട് കൺസൾട്ടന്റ്, ആർട്ട് ഡീലർ എന്നിങ്ങനെ പുതിയ ലോകത്തിൽ ധാരാളം പുതിയ കരിയറുകൾ ഫൈൻ ആർട്സ് പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നു. സിനിമ, ഫോട്ടോഗ്രഫി, തീയേറ്റർ, വീഡിയോപ്രൊഡഷൻ, എഡിറ്റിംഗ്, ഡിസൈനിംഗ്, പരസ്യം എന്നിങ്ങനെ വിവിധ മേഖലകളിൽ ഫൈൻ ആർട്സ് പഠിച്ചവർക്ക് തൊഴിൽ സാധ്യതകളുണ്ട്.

 

സംസ്കൃതസർവ്വകലാശാലയിൽ ഫൈന്‍ ആര്‍ട്സ് പഠിക്കാം

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിൽ ബാച്ചിലർ ഓഫ് ഫൈന്‍ ആര്‍ട്സ് (ബി. എഫ്. എ.) പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലാണ് പ്രോഗ്രാം നടത്തുന്നത്. എട്ട് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിന്‍റെ ദൈര്‍ഘ്യം നാല് വര്‍ഷമാണ്‌.

പ്രവേശനം എങ്ങനെ?

പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, സ്കൾപ്ചർ എന്നിവയാണ് സ്പെഷ്യലൈസേഷനുകൾ. പ്ലസ് ടു / വൊക്കേഷണൽ ഹയർ സെക്കന്ററി അഥവാ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സമ്പ്രദായത്തിൽ നടത്തുന്ന ബി. എഫ്. എ. പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുളള പരമാവധി പ്രായം 2025 ജൂൺ ഒന്നിന് 22 വയസ്സാണ്. അഭിരുചി നിർണ്ണയ പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ എട്ട്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക. ഫോൺ: 0484-2699731.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസർ

ഫോണ്‍:. 9447123075

 

Author

Leave a Reply

Your email address will not be published. Required fields are marked *