വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്

Spread the love

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് (മത്സ്യബോർഡ്) സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെയും മത്സ്യമേഖലയിലെ അനുബന്ധത്തൊഴിലാളികളുടെയും കുട്ടികൾക്കുള്ള 2025 വർഷത്തെ വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ നാലിന് രാവിലെ 11.30ന് തിരുവനന്തപുരം കണ്ണാന്തുറ സെന്റ് പീറ്റേഴ്സ് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും.

2024-25 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സുകൾക്ക് ഉന്നത വിജയം നേടിയ തിരുവനന്തപുരം ജില്ലയിലെ അർഹരായ വിദ്യാർത്ഥികൾക്കും കായിക മത്സരങ്ങളിൽ ദേശിയതലത്തിലും സംസ്ഥാനതലത്തിലും ശ്രദ്ധേയമായ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും ക്യാഷ് അവാർഡും മൊമന്റോയും നൽകും.

ഡോ. ശശി തരൂർ എം.പി., എം.എൽ.എമാരായ അഡ്വ. ആന്റണി രാജു, പി.പി. ചിത്തരഞ്ജൻ എന്നിവർ മുഖ്യാതിഥികളാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *