കട്ടപ്പന ഇടശേരി ജംഗ്ഷന്‍ പുതിയ ബസ് സ്റ്റാന്‍ഡ് റോഡ് തുറന്നു

Spread the love

നവീകരണത്തിനായി ഗതാഗതം നിരോധിച്ച കട്ടപ്പന ഇടശേരി ജംഗ്ഷന്‍ പുതിയ ബസ് സ്റ്റാന്‍ഡ് റോഡ് തുറന്നു. പണി പൂര്‍ത്തീകരിച്ച റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ റ്റോമി നിര്‍വഹിച്ചു. കട്ടപ്പന നഗരസഭ 2024 – 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൗണ്‍ റോഡ് പുനര്‍നിര്‍മാണത്തിനായി 30 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഇതില്‍ 18 ലക്ഷം രൂപ ഉപയോഗിച്ചാണ് പാതയുടെ നവീകരണം പൂര്‍ത്തിയാക്കിയത്.ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ. ജെ ബെന്നി, കൗണ്‍സിലര്‍മാരായ ജോയ് വെട്ടികുഴി, സിബി പാറപ്പായി, ജോയ് ആനിതോട്ടം, ഷമേജ് കെ.ജോര്‍ജ്, ലീലാമ്മ ബേബി, കട്ടപ്പന മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ്, സ്വകാര്യ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തോമാച്ചന്‍ എലൈറ്റ്, മാര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളായ എം.കെ തോമസ്, ജോഷി കട്ടട എന്നിവര്‍ പങ്കെടുത്തു

Author

Leave a Reply

Your email address will not be published. Required fields are marked *