ഭിന്നശേഷിക്കാര്‍ക്ക് ചിറകുകളുമായി മണപ്പുറം ഫൗണ്ടേഷന് 50 പേര്‍ക്ക് സൗജന്യമായി മുച്ചക്ര സ്‌കൂട്ടര്‍ നല്‍കി

Spread the love

കൊടുങ്ങല്ലൂര്‍- മണപ്പുറം ഗ്രൂപ്പ് കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ മണപ്പുറം ഫൗണ്ടേഷന്‍ നിര്‍ധനരും ഭിന്ന ശേഷിക്കാരുമായ 50 പേര്‍ക്ക് മുച്ചക്ര സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. ഫൗണ്ടേഷന്റെ ” വിങ്‌സ് ഓണ്‍ വീല്‍സ് ” പരിപാടിയുടെ ഭാഗമായായിരുന്നു വാഹന
വിതരണം.

കൊടുങ്ങല്ലൂര്‍ കെബീസ് ദര്‍ബാര്‍ കണ്‍വെന്‍ഷന്‍ സെന്റില്‍ സ്ഥലം എംഎല്‍എ വി ആര്‍ സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. വാഹന വിതരണം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വും പദ്ധതി അവതരണം മണപ്പുറം ഫൗണ്ടേഷന്‍
മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാറും നിര്‍വഹിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ്ജ് ഡി ദാസ് സ്വാഗതം പറഞ്ഞു.കൈയ്പമംഗലം എംഎല്‍എ ഇടി ടൈസണ്‍ മാസ്റ്റര്‍, നാട്ടിക എംഎല്‍എ സി സി മുകുന്ദന്‍, ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ്, കൊടുങ്ങല്ലൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് സജീവന്‍ ടിഎസ്, റിട്ട.ആര്‍ഡിഒ ജോയ്‌സണ്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇയുമായ പോള്‍ തോമസ്, മണപ്പുറം
ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് സിഇഒ ജയപ്രസാദ് എംജെ, റിതി ജ്വല്ലറി എംഡിയും മണപ്പുറം ഫിനാന്‍സ് കോ പ്രമോട്ടറുമായ സുഷമ നന്ദകുമാര്‍, മണപ്പുറം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുമിത നന്ദന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മണപ്പുറം ഫൗണ്ടേഷന്‍ അസിസ്റ്റന്റ് ജനറല്‍
മാനേജറും സിഎസ് ആര്‍ മേധാവിയുമായ ശില്‍പ തെരേസ സെബാസ്റ്റിയന്‍ നന്ദി പറഞ്ഞു.

“വെല്ലുവിളി നേരിടുന്ന മനുഷ്യരും സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക് ‘ എന്ന മുദ്രാവാക്യവുമായി സാമൂഹ്യ ജീവിതത്തില്‍ ഭിന്ന ശേഷിക്കാര്‍ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് മണപ്പുറം ഫൗണ്ടേ,ഷന്‍ നടത്തുന്നത്.

Asha Mahadevan

 

Author

Leave a Reply

Your email address will not be published. Required fields are marked *