ഇത്തവണ മലയാളികള്‍ ഓണമുണ്ണേണ്ടത് കുടുംബശ്രീയോടൊപ്പം: മന്ത്രി എം.ബി.രാജേഷ്കുടുബശ്രീ ഓണക്കനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം, കോട്ടുകാലില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിര്‍വഹിച്ചു. വിഷരഹിത പച്ചക്കറികള്‍ കൃഷി ചെയ്ത് വിപണിയില്‍ എത്തിക്കുന്ന കുടുംബശ്രീയോടൊപ്പമായിരിക്കും മലയാളികള്‍ ഓണം ആഘോഷിക്കുകയെന്ന് മന്ത്രി പറഞ്ഞു.ഉല്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കുള്ള വിപണി കുടുംബശ്രീ തന്നെ കണ്ടെത്തും. പച്ചക്കറിയ്ക്ക് പുറമെ സദ്യക്ക് ആവശ്യമായ എല്ലാം കുടുംബശ്രീകളിലൂടെ ഉത്പാദിപ്പിച്ച്, മലയാളികളുടെ ഓണക്കിറ്റ് ഒരുക്കുകയാണ് ലക്ഷ്യം. കുടുംബശ്രീയുടെ കൈപ്പുണ്യം മലയാളികള്‍ അനുഭവിച്ചറിയും. അതിനായി അത്യുല്പാദന ശേഷിയുള്ള സങ്കരയിനം പച്ചക്കറികളാണ് ഓണക്കനി പദ്ധതിയിലൂടെ കൃഷി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓണക്കനി പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർഹിച്ചു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍ അധ്യക്ഷനായ യോഗത്തില്‍ കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത.എസ്, കോട്ടുകാല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺമാരായ പ്രദീപ്.എം.ടി, ബി.സുലോചന, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഷാനവാസ്, തുടങ്ങിയവര്‍ പങ്കെടുത്തു.