ലോക പരിസ്ഥിതി ദിനത്തിൽ ഹരിത സംരംഭങ്ങളുമായി നിസാൻ

Spread the love

കൊച്ചി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സുസ്ഥിര ഹരിത സംരംഭങ്ങൾ പ്രഖ്യാപിച്ച് നിസാൻ മോട്ടോർ ഇന്ത്യ. ഇതിന്റെ ഭാഗമായി ഇവിഎം നിസാന്റെ കേരളത്തിലെ മൂന്ന് ഡീലർഷിപ്പുകളിൽ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള ഏഴ് ഡീലർഷിപ്പുകളിൽ ഗ്രിഡ് അധിഷ്ഠിത സോളാർ വൈദ്യുതി ഉൽപ്പാദന സംവിധാനങ്ങൾ സ്ഥാപിച്ചു. വർക്ക്‌ഷോപ്പ്, ഷോറൂം പ്രവർത്തനങ്ങൾക്ക് ഇവ ഉപയോഗിച്ച്, പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറച്ച് സുസ്ഥിര ഹരിത പ്രവർത്തനങ്ങൾക്ക് നിസാൻ ശക്തിപകരുന്നു. അധിക ഊർജ്ജം പിന്നീടുള്ള ഉപയോഗത്തിനായി പവർ ഗ്രിഡിലേക്ക് തിരിച്ചുവിടുന്നുമുണ്ട്.

ഒപ്പം, ജൂൺ 5ന് രാജ്യവ്യാപകമായി എല്ലാ ഡീലർഷിപ്പുകളിലും വർക്ക്‌ഷോപ്പുകളിലും നിസാൻ ഉപഭോക്താക്കളുടെ പേരും വാഹന നമ്പറും ടാഗ് ചെയ്ത വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചു. പാക്കേജിങ്ങിൽ പ്ലാസ്റ്റിക് ഉപയോഗം നിസാൻ 15% കുറച്ചട്ടുമുണ്ട്. അടുത്തിടെ, നിസാൻ മോട്ടോർ ഇന്ത്യ പുതിയ നിസാൻ മാഗ്നൈറ്റിനായി 74,999/- രൂപ അധിക വിലയ്ക്ക് സർക്കാർ അംഗീകൃത സിഎൻജി റിട്രോഫിറ്റ്മെന്റ് കിറ്റും അവതരിപ്പിച്ചിരുന്നു.

Akshay

 

Author

Leave a Reply

Your email address will not be published. Required fields are marked *