പഠനോപകരണങ്ങൾ വിതരണം ചെയ്തു

Spread the love

തൃശൂർ: കട്ടിലപൂവ്വം, മണ്ണംപേട്ട, വെട്ടുകാട്, വെലങ്ങന്നൂർ, കല്ലേറ്റുംകര എന്നീ പ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ഇസാഫ് ഫൗണ്ടേഷനും സെഡാർ റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ബാഗ്, നോട്ട്ബുക്കുകൾ, കുട എന്നിവയടങ്ങിയ സ്കൂൾ കിറ്റ് പ്രദേശങ്ങളിലെ 200 വിദ്യാർഥികൾക്കാണ് വിതരണം ചെയ്തത്. ചടങ്ങ് മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ ഉദ്‌ഘാടനം ചെയ്തു. സെഡാർ റീട്ടെയിൽ എം ഡി അലോക് തോമസ് പോൾ, കട്ടിലപൂവ്വം ഹയർ സെക്കൻഡറി സ്കൂൾ ഹെഡ് മിസ്ട്രസ് ജിസ്സി ഫ്രാൻസിസ്, പഞ്ചായത്തംഗം ജെയ്‌മി എബി, സെഡാർ റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സീനിയർ മാനേജ്മെൻറ് പ്രതിനിധികൾ, സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു.

Photo Caption: ഇസാഫ് ഫൗണ്ടേഷനും സെഡാർ റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് നൽകുന്ന പഠനോപകരണങ്ങളുടെ വിതരണം മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ ഉദ്‌ഘാടനം ചെയ്യുന്നു. സെഡാർ റീട്ടെയിൽ എംഡി അലോക് തോമസ് പോൾ സമീപം.

Leave a Reply

Your email address will not be published. Required fields are marked *