‘ഈ സ്നേഹസുഗന്ധം ഹൃദയങ്ങളിലേക്ക് പടരട്ടെ’…
ത്യാഗത്തിന്‍റെയും സാഹോദര്യത്തിന്റെയും സ്‌മരണകളുമായി ഒരു ബലിപെരുന്നാൾ കൂടി എത്തുകയാണ്. സഹനത്തിന്റെ കൂടി ഓർമ്മകളാണ് ബലി പെരുന്നാൾ വിശ്വാസികൾക്ക് സമ്മാനിക്കുന്നത്.
അടിയുറച്ച വിശ്വാസത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും കൂടി പ്രതീകമായാണ് ബലിപെരുന്നാൾ ദിനത്തെ ഇസ്ലാംമത വിശ്വാസികൾ കണക്കാക്കുന്നത്. ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ നിങ്ങളുടെ ജീവിതത്തെ സന്തോഷവും സമൃദ്ധിയും കൊണ്ട് അനുഗ്രഹിക്കട്ടെ. ഈദിന്റെ പരിമളം നിങ്ങളുടെ വീടുകളിലും കുടുംബങ്ങളിലും സുഗന്ധംപരത്തട്ടെ.
എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹത്തിന്‍റെ ബലിപെരുന്നാൾ ആശംസകൾ!