തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് കെപിസിസി ആസ്ഥാനത്ത് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി നല്‍കി. അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തില്‍ ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങളും നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്ത്യോപചാരം അര്‍പ്പിച്ചു.
വീട്ടിലും കെപിസിസി ആസ്ഥാനത്തും കിഴക്കേക്കോട്ട അയ്യപ്പ സേവസംഘത്തിലും പൊതുദര്‍ശനത്തിന് ആയിരങ്ങള്‍ ഒഴുകിയെത്തി. നെട്ടയത്തെ വസതിയില്‍ നിന്നും അദ്ദേഹത്തിന്റെ ഭൗതികദേഹം രാവിലെ 11.15ലോടെ കെപിസിസി ആസ്ഥാനത്തെ എത്തിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഭൗതിക ശരീരം ഏറ്റവുവാങ്ങി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്,
പ്രതിപക്ഷനേതാവ് വിഡി സതീശന്‍,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല,കൊടിക്കുന്നില്‍ സുരേഷ് എംപി,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎല്‍എ, മുന്‍ കെപിസിസി അധ്യക്ഷന്‍മാരായ വി.എം.സുധീരന്‍,കെ.സുധാകരന്‍ എംപി, എംഎം ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് പാര്‍ട്ടി പതാക ഭൗതികശരീരത്തില്‍ പുതപ്പിച്ചു.
കെപിസിസിക്ക് വേണ്ടി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വിഡി സതീശനും സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും റീത്ത് സമര്‍പ്പിച്ചു. കടുത്ത പനിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് സംസ്‌കാര ചടങ്ങിനെത്താന്‍ കഴിയാത്ത എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപിക്ക് വേണ്ടി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എപി അനില്‍കുമാര്‍ എംഎല്‍എ റീത്ത് സമര്‍പ്പിച്ചു.
ഗോവ ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍പിള്ള, വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി,കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളായ എ.കെ.ആന്റണി, രമേശ് ചെന്നിത്തല, കെ.സുധാകരന്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, കെപിസിസി മുന്‍ പ്രസിഡന്റുമാരായ വി.എം.സുധീരന്‍, എംഎം ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍,കെ.മുരളീധരന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ,യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി,മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍, ആര്‍എസ്പി നേതാക്കളായ ഷിബുബേബി ജോണ്‍,ബാബുദിവാകരന്‍,സിപി ഐ നേതാവ് സി.ദിവാകരന്‍,നീലലോഹിദാസന്‍ നാടാര്‍, ബിജെപി നേതാവ് ഓ. രാജഗോപാല്‍,ജെ.ആര്‍.പത്മകുമാര്‍ എന്നിവരും റീത്തു സമര്‍പ്പിച്ചു.
എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ആന്റോ ആന്റണി, എം.കെ.രാഘവന്‍, എഎ റഹീം എന്നിവരും എംഎല്‍എമാരായ എം.വിന്‍സന്റ് , മാത്യൂ കുഴല്‍നാടന്‍ ,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും എം.ലിജു, ജിഎസ് ബാബു, ജി.സുബോധന്‍,മരിയാപുരം ശ്രീകുമാര്‍,കെപി ശ്രീകുമാര്‍,എംഎം നസീര്‍, എന്‍.ശക്തന്‍, പഴകുളം മധു, വിഎസ് ശിവകുമാര്‍,ജോസഫ് വാഴയ്ക്കന്‍,ചെറിയാന്‍ ഫിലിപ്പ്, ബിന്ദുകൃഷ്ണ, ഡിസിസി പ്രസിഡന്റുമാരായ പാലോട് രവി, പി.രാജേന്ദ്ര പ്രസാദ്,സതീഷ് കൊച്ചുപറമ്പില്‍,ബാബു പ്രസാദ്, എന്‍.ഡി.അപ്പച്ചന്‍, കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, എന്‍.പിതാംബരക്കുറുപ്പ്, പന്തളം സുധാകരന്‍, മുന്‍മന്ത്രി സുരേന്ദ്രന്‍ പിള്ള, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, ശരത്ചന്ദ്ര പ്രസാദ്, കെ.മോഹന്‍കുമാര്‍,മണക്കാട് സുരേഷ്,എംഎ വാഹിദ് സിനിമാ നിര്‍മ്മാതാവ് രഞ്ജിത്ത് തുടങ്ങിയവരും പങ്കെടുത്തു.
സംസ്ഥാന പോലീസിന്റെ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ നടന്നു.