നിലമ്പൂർ : സിപിഎമ്മിന്റേത് അവസരവാദമാണെന്നും സിപിഎം തൊട്ടാൽ എല്ലാവരും ശുദ്ധമാകും അല്ലാത്തവരെ അശുദ്ധരായി കാണുന്നുവെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽഎ പറഞ്ഞു.
‘തൈലാതി വസ്തുക്കൾ അശുദ്ധമായാൽ പൗലോസ് തൊട്ടാൽ ശുദ്ധമാകുമെന്നത് പോലെയാണ് സിപിഎമ്മിന്റെ സമീപനം.അവരെ സഹായിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം നന്മയുള്ളവരും അല്ലാത്തവരെ നന്മയില്ലാത്തവരുമായിട്ടാണ് ചിത്രീകരിക്കുന്നത്.സിപിഎമ്മിന് ആരെയും കൂട്ടാം. സിപിഎമ്മിൻ്റ അവസരവാദനയം കേരള ജനതയ്ക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലമ്പൂർ തിരഞ്ഞെടുപ്പിൽ എല്ലാ വോട്ടുകളും സമാഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാടിൻറെ നന്മ പ്രതീക്ഷിക്കുന്ന സിപിഎമ്മുകാരും യുഡിഎഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന്റെ സർട്ടിഫിക്കറ്റ് തങ്ങൾക്ക് ആവശ്യമില്ല. എല്‍ ഡി എഫിനുള്ള ഹിന്ദുമഹാസഭ പിന്തുണയെ സി പി എം എന്ത് ചെയ്തും ന്യായീകരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.