ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ സിൽവർ ജൂബിലി കൺവെൻഷൻ ഒരുക്കങ്ങൾ പൂർത്തിയായി – നിബു വെള്ളവന്താനം

Spread the love

ഫ്ളോറിഡ: ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ രജത ജൂബിലി കൺവൻഷൻ ജൂലൈ മൂന്ന് മുതൽ ആറു വരെ ഒർലാന്റോ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിൽ (IPC Orlando Church, 11531 Winter Garden Vineland Road, Orlando, FL 32836) വെച്ച് നടത്തപ്പെടും.

3 ന് വ്യാഴാഴ്ച വൈകിട്ട് 6.30 ന് ആരംഭിക്കുന്ന പ്രഥമ യോഗത്തിൽ പാസ്റ്റർ ഡോ. ജോയി ഏബ്രഹാം അധ്യക്ഷത വഹിക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.സി ജോൺ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഡോക്ടർ തോംസൺ കെ മാത്യു പ്രാരംഭ ദിനത്തിൽ മുഖ്യപ്രഭാഷണം നടത്തും. ഇവാഞ്ചലിസ്റ്റ് കെ ബി ഇമ്മാനുവലിന്റെ നേതൃത്വത്തിലുള്ള റീജിയൻ ക്വയർ ആത്മീയ ഗാന ശുശ്രൂഷകൾക്ക് എല്ലാ ദിവസവും നേതൃത്വം വഹിക്കും.

4ന് വെള്ളിയാഴ്ച രാവിലെ 10.30 ന് ആരംഭിക്കുന്ന സഹോദരി സമ്മേളനത്തിൽ ലേഡീസ് മിനിസ്ട്രീസ് പ്രസിഡന്റ് സിസ്റ്റർ ബീനാ മത്തായിയും
ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നടത്തപ്പെടുന്ന യുവജന സമ്മേളനത്തിൽ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ സിബി എബ്രഹാമും അധ്യക്ഷത വഹിക്കും.

വെള്ളിയാഴ്ച വെകിട്ട് 6 മുതൽ 6.30 വരെ ഗാന സദ്ധ്യ ഉണ്ടായിരിക്കും. തുടർന്ന് പാസ്റ്റർ ഏബ്രഹാം തോമസ് അധ്യക്ഷത വഹിക്കുന്ന പൊതുയോഗത്തിൽ അനുഗ്രഹീത കൺവെൻഷൻ പ്രഭാഷകൻ റവ.ഡേവിഡ് സ്റ്റുവേഡ് ജൂനിയർ മുഖ്യ പ്രഭാഷണം നടത്തും.

5 ന് ശനിയാഴ്ച രാവിലെ 10 ന് രജത ജൂബിലി സമ്മേളനം നടത്തപ്പെടും. ഐപിസി രാജ്യാന്തര പ്രസിഡന്റ് റവ. ഡോ. വത്സൻ എബ്രഹാം മുഖ്യ അതിഥിയായി പങ്കെടുക്കും. സുവനീർ പ്രകാശനവും അവാർഡ് ദാനവും ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും ജൂബിലിയോട് അനുബന്ധിച്ച് നടത്തപ്പെടും. ശുശ്രൂഷകന്മാർ കൗൺസിൽ അംഗങ്ങൾ, സ്റ്റേറ്റ് പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അറിയിക്കും.

ശനിയാഴ്ച വൈകിട്ട് നടത്തപ്പെടുന്ന പൊതുയോഗത്തിൽ പാസ്റ്റർ കെ. ജെ കുര്യാക്കോസ് അധ്യക്ഷത വഹിക്കും. റവ.ഡേവിഡ് സ്റ്റുവേഡ് ജൂനിയർ പ്രസംഗിക്കും. ഞായറാഴ്ച രാവിലെ 9 മുതൽ 12 വരെ നടത്തപ്പെടുന്ന സംയുക്ത സഭാ ആരാധനയ്ക്ക് പാസ്റ്റർ ജേക്കബ് മാത്യു നേത്യത്വം വഹിക്കും. ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും. ഞായർ രാവിലെ 9 മുതൽ 11 വരെ നടത്തപ്പെടുന്ന യുവജനങ്ങൾക്കായുള്ള ഇംഗ്ലീഷ് ആരാധനക്കും പ്രെയ്സ് ആൻഡ് വർഷിപ്പിനും പാസ്റ്റർ ഫിനോയി ജോൺസൺ നേതൃത്വം നൽകും.

പാസ്റ്റർ കെ.സി ജോൺ പ്രസിഡന്റ്, പാസ്റ്റർ എ.സി ഉമ്മൻ വൈസ് പ്രസിഡന്റ്, പാസ്റ്റർ റോയി വാകത്താനം സെക്രട്ടറി, ബ്രദർ നിബു വെള്ളവന്താനം ജോയിന്റ് സെക്രട്ടറി, ബ്രദർ എബ്രഹാം തോമസ് ട്രഷറർ, പാസ്റ്റർ ജോയി ഏബ്രഹാം, ജിം ജോൺ (കൗൺസിൽ അംഗങ്ങൾ), രാജു പൊന്നോലിൽ (പബ്ലിസിറ്റി കോർഡിനേറ്റർ) എന്നിവരാണ് സൗത്ത് ഈസ്റ്റ് റീജൻ ഭാരവാഹികൾ.

 

Author

Leave a Reply

Your email address will not be published. Required fields are marked *