കാതറിന്‍ ടെന്നിസന്‍ (87) ന്യൂയോര്‍ക്കില്‍ നിര്യാതയായി

Spread the love

ന്യൂയോര്‍ക്ക്: തൃശ്ശൂര്‍ പാണഞ്ചേരിയില്‍ പരേതരായ ചാക്കുണ്ണി-ട്രീസ ദമ്പതികളുടെ മകളും, പരേതനായ ടെന്നിസന്‍ പയ്യൂരിന്റെ ഭാര്യയും റോക്ക്‌ലാന്റില്‍ സ്ഥിരതാമസക്കാരിയുമായ കാതറിന്‍ ടെന്നിസന്‍ (87) ജൂണ്‍ 11 ബുധനാഴ്ച റോക്ക്‌ലാന്റില്‍ നിര്യാതയായി.

പൊതുദര്‍ശനം: ജൂണ്‍ 16 തിങ്കളാഴ്ച വൈകീട്ട് 4:00 മണി മുതല്‍ രാത്രി 8:00 മണിവരെ ന്യൂ സിറ്റിയിലുള്ള മൈക്കൽ ജെ ഹിഗ്ഗിൻസ് ഫ്യൂണറല്‍ ഹോമില്‍ (Michael J. Higgins Funeral Home, 321 S. Main St., New City, NY 10956).

സംസ്ക്കാര ശുശ്രൂഷ: റവ. ഫാ. അലക്സ് കെ ജോയിയുടെ കാര്‍മ്മികത്വത്തില്‍, ജൂണ്‍ 17 ചൊവ്വാഴ്ച രാവിലെ 9:00 മണി മുതല്‍ 11:00 മണിവരെ മൈക്കൽ ജെ ഹിഗ്ഗിൻസ് ഫ്യൂണറല്‍ ഹോമില്‍ (Michael J. Higgins Funeral Home, 321 S. Main St., New City, NY 10956).

തുടര്‍ന്ന് റോക്ക്‌ലാന്റ് സെമിത്തേരിയില്‍ (Rockland Cemetery, 201 Kings Highway Sparkill, NY 10976) സംസ്ക്കാരവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡേവിഡ് ചീരന്‍ +1 (413) 441-4975

Author

Leave a Reply

Your email address will not be published. Required fields are marked *