എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകൾക്ക് പരിശീലനം : ജില്ലാതല ഉദ്ഘാടനം 20 ന്

Spread the love

അടിയന്തര സാഹചര്യങ്ങളില്‍ കാര്യക്ഷമമായ പ്രതികരണം ഉറപ്പുക്കുന്നതിനായി ജില്ലയിലെ ഓരോ പഞ്ചായത്തുകളിലും രൂപീകരിച്ചിട്ടുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകളുടെ (ഇ.ആര്‍.ടി) കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാനും കൂടുതല്‍ സമര്‍ത്ഥമാക്കുന്നതിനും പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ഗ്രാമപഞ്ചായത്തുകളെ ഏകോപിപ്പിച്ച് ആരോഗ്യവകുപ്പ്, അഗ്നിരക്ഷാ വകുപ്പ് എന്നിവയുടെ സാങ്കേതിക പിന്തുണയോടെ പ്രഥമശുശ്രൂഷ ടീം, തിരച്ചില്‍-രക്ഷാപ്രവര്‍ത്തന ഒഴിപ്പിക്കല്‍ ടീം എന്നിവര്‍ക്കാണ് പരിശീലനം.

ഇതിന്റെ ആദ്യഘട്ടമെന്നനിലയില്‍ ജില്ലാതല ഉദ്ഘാടനവും പരിശീലനപരിപാടിയും ജൂൺ 20 ന് ഉച്ചക്ക് രണ്ട് മണിക്ക് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പുറക്കാട്, പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തുകളുടെയും അമ്പലപ്പുഴ നഗരസഭയുടെയും ഇ.ആര്‍.ടി കളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പരിശീലനം.

Author

Leave a Reply

Your email address will not be published. Required fields are marked *