പൊന്നോണ നക്ഷത്ര രാവിനായി ഒരുമ ഒരുങ്ങി കഴിഞ്ഞു : ജിൻസ് മാത്യു ,റാന്നി

Spread the love

ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റണിലെ ഏറ്റവും ശക്‌തമായ റെസിഡൻഷ്യൽ കമ്യൂണിറ്റി ഓർഗനൈസേഷനായ ഔവ്വർ റിവർസ്റ്റോൺ യുണ്ണെറ്റഡ് മലയാളി അസോസിയേഷൻ (ഒരുമ)ലോക മലയാളികളുടെ ഒരുമയുടെ ദേശീയ ഉൽസവമായ ചിങ്ങ മാസത്തെ തിരുവോണത്തെ വരവേൽക്കുവാൻ തയ്യാറാകുന്നു.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മുടങ്ങാതെ കൊണ്ടാടുന്ന ഒരുമയുടെ ഓണാഘോഷം ഗ്രേറ്റർ ഹൂസ്റ്റണലെ എല്ലാ വർഷവും മാവേലി തമ്പുരാനെ ഹൂസ്റ്റണിലേക്ക് വരവേറ്റു കൊണ്ടുള്ള പ്രഥമ ഓണാഘോഷമാണ്.
ഓഗസ്റ്റ് മാസം 23 ശനിയാഴ്ച്ച വൈകുന്നേരം നാല് മണി മുതൽ സെയിൻ്റ് തോമാസ് ആഡിറ്റോറിയത്തിൽ ചേരുന്ന ഒരുമയുടെ “പൊന്നോണ നക്ഷത്ര രാവിൽ” വിത്യസ്തങ്ങളായ ദേശീയ,അന്തർദേശീയ കലാ പരിപാടികൾ അരങ്ങേറുന്നു.

കേരളീയ വേഷ ഭൂഷാധികളുടെ ഉൾകൊള്ളുന്ന പ്രകടനത്തെ ആസ്പദമാക്കിയുള്ള ഒരുമ മന്നൻ, ഒരുമ മങ്ക മൽസരം, മാവേലി തമ്പുരാൻ്റ് എഴുന്നള്ളത്ത്,തടിയിൽ പണിതെടുത്ത സ്വന്തമായ ‘ഒരുമ ചുണ്ടൻ വള്ളം’ തുഴച്ചിൽ പ്രകടനം എന്നിവ നക്ഷത്ര രാവിനെ വ്യത്യസ്തമാക്കുന്നു.
കേരളത്തനിമയൊടു കൂടിയുള്ള വിഭവ സമുദമായ ഓണ സദ്യയോടു കൂടി പൊന്നോണ നക്ഷത്ര രാവിന് തിരശീലയിടും.

ഓണാഘോഷ എക്സികുട്ടിവ് കമ്മിറ്റി ചേർന്ന് കലാ പരിപാടികൾക്ക് നേതൃത്വം നൽകുന്ന
കൊ ഓഡിനേറ്റേഴ്സിനെ തെരഞ്ഞെടുത്തു.

ഓണാഘോഷത്തിന് നേതൃത്വം നൽകുന്നതിനും സഹായിക്കുന്നതിനുമായി പ്രസിഡൻ്റ് ജിൻസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടവ് കമ്മിറ്റിയെയും ഒരുമയുടെ മുൻ പ്രസിഡൻ്റുമാർ ഉൾക്കൊള്ളുന്ന പ്രസിഡൻ്റ് കൗൺസിലും, മുൻ എക്സികുട്ടിവ് ഭാരവാഹികളടങ്ങുന്ന ലീഡേഴ്‌സ് ഓഫ് ഒരുമയെയും ചുമതലപ്പെടുത്തി.

പ്രോഗ്രാം കോ ഓർഡിനേറ്ററായി ഡോ. ജോസ് തൈപറമ്പിൽ പ്രവർത്തിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *