നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഫലം: എല്‍ഡിഎഫ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മികാവകാശം നഷ്ടമായെന്ന് എംഎം ഹസന്‍

Spread the love

എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണ് നിലമ്പൂരിലെ യുഡിഎഫിന്റെ വിജയമെന്നും ഉടനെ ഒരു തിരഞ്ഞെടുപ്പ് നിയമസഭയിലേക്ക് നടന്നാല്‍ നൂറിലേറെ സീറ്റ് യുഡിഎഫ് നേടുമെന്നതിന്റെ സൂചനകൂടിയാണ് ഈ വിജയമെന്നും മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു.

ചേലക്കരയില്‍ ഒഴികെ നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പിലും യുഡിഎഫിന് അഭിമാനകരമായ വിജയം നേടാന്‍സാധിച്ചു. നിലമ്പൂരിലേത് യുഡിഎഫിന്റെത് തിളക്കമാര്‍ന്ന വിജയമാണ്. ചേലക്കരയില്‍ യുഡിഎഫ് പരാജയപ്പെട്ടെങ്കിലും എല്‍ഡിഎഫിന്റെ നാല്‍പ്പതിനായിരത്തിന്റെ മുന്‍ ഭൂരിപക്ഷം

പതിനായിരത്തിലേക്ക് കുറയ്ക്കാനും യുഡിഎഫിന് കഴിഞ്ഞിരുന്നു. പിണറായി സര്‍ക്കാരിനെതിരായ ജനരോക്ഷത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍. സാങ്കേതികമായി അധികാരത്തില്‍ തുടരാന്‍ സര്‍ക്കാരിന് കഴിയുമെങ്കിലും ധാര്‍മികമായി തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു. ശേഷിക്കുന്ന ഭരണകാലയളവും ജനവിരുദ്ധ പാതയിലാണ് എല്‍ഡിഎഫ് സഞ്ചരിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭം യുഡിഎഫ് സംഘടിപ്പിക്കും, മാത്രവുമല്ല കനത്ത പരാജയമാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ കാത്തിരിക്കുന്നത്.

യുഡിഎഫിന്റെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനത്തിന്റെ വിജയമാണ് നിലമ്പൂരിലേത്. മുസ്ലീംലീഗ് സ്വന്തം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്ന രീതിയിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചത്. വരുന്ന തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നേരിട്ടാല്‍ തുടര്‍ന്നും ഇതുപോലുള്ള വിജയം ആവര്‍ത്തിക്കുമെന്ന സന്ദേശം കൂടി നല്‍കുന്നതാണ് നിലമ്പൂരിലെ വിജയമെന്നും എംഎം ഹസന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *