ഡാളസ് കേരള ലിറ്റററി സൊസൈറ്റി പിക്നിക് സംഘടിപ്പിച്ചു : സിജു വി ജോർജ്

Spread the love

ഗാർലൻഡ് : സാഹിത്യ സംഘടനയായ കേരള ലിറ്റററി സൊസൈറ്റിയുടെ അംഗങ്ങളുടെ പിക്നിക് ഗാർലൻ്റിലെ വൺ ഇലവൻ റാഞ്ചില്‍ വച്ച് വിപുലമായ പരിപാടികളോടെ ജൂൺ 21 ശനിയാഴ്ച സംഘടിപ്പിച്ചു.

രാവിലെ 10 മണിക്ക് തുടങ്ങിയ പിക്നിക് കെ എൽ എസ് പ്രസിഡൻറ് ഷാജു ജോൺ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ മിക്ക സജീവ അംഗങ്ങളും പങ്കെടുത്ത ഈ പിക്നിക്കിൽ അന്താക്ഷരി , പദ്യപാരായണം, കവിത അവതരണം, കഥകൾ, അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവയ്ക്ക് പുറമേ വിവിധ കായിക പരിപാടികളും നടത്തപ്പെട്ടു.

പ്രഭാത ഭക്ഷണം, ലഘുഭക്ഷണം, എന്നിവക്ക് പുറമേ വിഭവസമൃദ്ധമായ പൊതിച്ചോറും ഏവർക്കും ക്രമീകരിച്ചിരുന്നു. പിക്നിക്കിൽ സംബന്ധിച്ച എല്ലാവർക്കും സെക്രട്ടറി ഹരിദാസ് തങ്കപ്പനും ട്രഷറർ സി വി ജോർജ്ജും നന്ദി പ്രകടിപ്പിച്ചു. അനശ്വരം മാമ്പള്ളി, സാമുവൽ യോഹന്നാൻ, സിജു വി ജോർജ്, സന്തോഷ് പിള്ള തുടങ്ങിയ ഭാരവാഹികളും പിക്നിക് വിജയത്തിനായി പ്രവർത്തിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *