വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം : ജീവനോപാധി നഷ്ടപരിഹാരം വിതരണം ചെയ്തു

Spread the love

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ജീവനോപാധി നഷ്ടപരിഹാരം വിതരണം ചെയ്തു. കരമടിത്തൊഴിലാളികൾ, ചിപ്പി-കട്ടമരത്തൊഴിലാളികൾ, കരമടി അനുബന്ധ സ്ത്രീ ചുമട്ടു തൊഴിലാളികൾ എന്നീ മത്സ്യബന്ധന വിഭാഗങ്ങളിൽ നിന്നും തുറമുഖ നിർമ്മാണത്തെത്തുടർന്ന് ഉപജീവനമാർഗ്ഗം നഷ്ടപ്പെടുന്നതായി കണ്ടെത്തിയവർക്കാണ് നഷ്ടപരിഹാരം നൽകിയത്.

മരണപ്പെട്ട ഗുണഭോക്താക്കളുടെ അവകാശികളുൾപ്പെടെ 15 കുടുംബങ്ങൾക്കാണ് 43 ലക്ഷം രൂപയോളം ജീവനോപാധി നഷ്ടപരിഹാരമായി വിതരണം ചെയ്തത്. ഇതുവരെ 2,940 കുടുംബങ്ങൾക്കായി 114.73 കോടിയോളം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യരാണ് നഷ്ടപരിഹാരം വിതരണം ചെയ്തത്.

Author

Leave a Reply

Your email address will not be published. Required fields are marked *