സര്‍ക്കാര്‍ വ്യവസ്ഥിതിയിലെ പിശകുകളെ തിരുത്താതെ സ്വയം പഴിക്കുന്ന ആരോഗ്യമന്ത്രിക്ക് ആ പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍ എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കൊട്ടിഘോഷിച്ച ആരോഗ്യരംഗത്തെ കേരള മോഡല്‍ ഇന്ന് ലോകത്തിന് മുന്നില്‍ തലകുനിയ്‌ക്കേണ്ട അവസ്ഥയാണ്.
ധമനന്ത്രി എത്രയൊക്കെ മാറ്റിപറഞ്ഞാലും ആരോഗ്യമേഖലയ്ക്ക് അനുവദിച്ച് തുകയില്‍ ഗണ്യമായ വെട്ടിക്കുറവ് വരുത്തിയെന്നതാണ് വാസ്തവം. അഞ്ചു മെഡിക്കല്‍ കോളേജുകളില്‍ നിന്ന് എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജ് എന്ന ആശയം നടപ്പാക്കി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ വന്‍മാറ്റം നടപ്പാക്കിയപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ മെഡിക്കല്‍ കോളേജുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം സാമ്പത്തിക ഞെരുക്കം ഏര്‍പ്പെടുത്തി തകര്‍ത്തുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
മരുന്നിന്റെയും ഉപകരങ്ങളുടെയും ക്ഷാമവും ജീവനക്കാരുടെ കുറവും എന്നിവ ചൂണ്ടിക്കാട്ടിയാല്‍ അങ്ങനെയൊന്നുമ്മില്ലെന്ന നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ നിഷേധാത്മക മറുപടി അസ്ഥാനത്താണ്.ആരോഗ്യമേഖലയിലെ പ്രശ്‌നം പഠിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച കമ്മീഷന്റെ പ്രവര്‍ത്തനം തൃപ്തികരമല്ല.
ചികിത്സാ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. സ്വകാര്യമേഖലയിലെ ഭാരിച്ച ചെലവ് സാധാരണക്കാരന് ഉള്‍ക്കൊള്ളാനാവില്ല. അതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീയ അവസ്ഥയ്ക്ക് മാറ്റംവേണം. ആരോഗ്യമേഖയുടെ അനാരോഗ്യവസ്ഥ പഠിക്കാനും പരിഹാരമാര്‍ഗം നിര്‍ദ്ദേശിക്കാനും യുഡിഎഫ് ഒരു കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.അതോടൊപ്പം ഒരു മെഡിക്കല്‍ കോണ്‍ക്ലേവ് നടത്താനും നിശ്ചയിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ആരോഗ്യപരിപാലത്തിന് കേരളം വലിയ പരിഗണന നല്‍കുമ്പോഴും ഡോക്ടേഴ്‌സ് ഡേ ദിനത്തിലുംസംസ്ഥാന സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഡോക്ടര്‍മാര്‍ സമരമുഖത്താണ്. ഇടതുപക്ഷ സഹയാത്രികനായ ഡോ.ഹാരീസ് ഹസന്റെ വിമര്‍ശങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളാണ്. ഉപകരണക്ഷാമം കാരണം ശസ്ത്രക്രിയ മാറ്റിവെയ്‌ക്കേണ്ട സാഹചര്യം തുറന്നുപറയാന്‍ അദ്ദേഹം നിര്‍ബന്ധിതനായതാണ്. അത്രയേറെ പരിതാപകരമാണ് സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ. ഹരീസ് ഹസന്റെ തുറന്ന് പറച്ചിലിനെ അസഹിഷ്ണുതയോടെ നേരിട്ട ആരോഗ്യമന്ത്രിക്ക് പിന്നീട് തീരുമാനം മാറ്റേണ്ടിവന്നത് അദ്ദേഹത്തിന്റെ വെളിപ്പെടുത്തലില്‍ കഴമ്പുണ്ടെന്നത് കേരളീയ സമൂഹം അംഗീകരിച്ചതോടെയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
വിവിധ ജില്ലകളില്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നിലും ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടന്നു. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ എറണാകുളം, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് കൊല്ലം, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പത്തനംതിട്ട, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് ആലപ്പുഴ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയം, ഷാനിമോള്‍ ഉസ്മാന്‍ ഇടുക്കി,ടി.എന്‍.പ്രതാപന്‍ തൃശൂര്‍, ടി.സിദ്ധിഖ് വയനാട്,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എപി അനില്‍കുമാര്‍ മലപ്പുറം,വികെ ശ്രീകണ്ഠന്‍ പാലക്കാട്,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ കോഴിക്കോട്, എംലിജു കാസര്‍ഗോഡ് എന്നിവര്‍ വിവിധ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നിലെ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് ഡിസിസിയുടെ നേതൃത്വത്തില്‍ ജൂണ്‍ 30ന് മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.