ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 4,5,6 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു.
ജൂൺ 29 ഞായറാഴ്ച്ച വി.കുർബാനയേ തുടർന്ന് പെരുന്നാൾ കൊടിയേറ്റം നടത്തപ്പെടും. തുടർന്ന് എല്ലാ ദിവസവും സന്ധ്യാ നമസ്ക്കാരവും വചന ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. റവ.ഫാ. തോമസ് മാത്യു , റവ.ഫാ. എബി ചാക്കോ , റവ.ഫാ. ജോയ്‌സ് പാപ്പൻ, റവ.ഫാ. ഷിന്റോ വർഗീസ് എന്നീ വൈദീക ശ്രേഷ്ഠർ വചന ശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കുന്നതാണ്. ജൂലൈ 2 , ബുധനാഴ്ച , 6:30 PM നു റവ. ഫാ. ജോൺസൻ വർഗീസ് വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്.
ജൂലൈ 4 വെള്ളിയാഴ്ച 6 മണിക്ക് സന്ധ്യ നമസ്ക്കാരവും കൺവെൻഷൻ പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. ജൂലൈ 5 ശനിയാഴ്ച 6 PM നു സന്ധ്യാ നമസ്കാരം, വചന ശുശ്രൂഷ, പ്രദക്ഷിണം, ശ്ലൈഹീക വാഴ്‌വ് എന്നിവ നടത്തപെടുന്നതാണ്.
ജൂലൈ 6 ഞായറാഴ്ച രാവിലെ 8:00 നു പ്രഭാത നമസ്കാരവും, വിശുദ്ധ കുർബാനയും, തുടർന്ന് മധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം, ശ്ലൈഹീക വാഴ്‌വ് , നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കും.
പെരുന്നാൾ ശുശ്രൂഷകൾക്ക് റവ. ഫാ. ഡോ. വർഗീസ് എം ഡാനിയേൽ (പ്രൊഫസർ , സെയിന്റ് വ്ലാദിമിർ സെമിനാരി , ന്യൂ യോർക്ക്) മുഖ്യ കാർമ്മികത്വം വഹിക്കും. വികാരി റവ.ഫാ. ജോർജ് ഡേവിഡ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
മാർത്തോമാ ശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ആ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥം തേടുവാനും, പെരുന്നാള്‍ ശുശ്രൂഷകളിൽ പങ്കുകൊള്ളുവാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി വികാരി റവ.ഫാ. ജോർജ് ഡേവിഡ്, ട്രസ്റി ലിജു മാത്യു, സെക്രട്ടറി ടോണി തോമസ്, പെരുന്നാൾ കമ്മറ്റിക്കുവേണ്ടി ജോൺസൻ ജോർജ്, പ്രീത ആൻഡ്രൂസ് എന്നിവർ അറിയിച്ചു.
താഴെ കൊടുത്തിരിക്കുന്ന ഇടവക ഫേസ്ബുക് പേജിൽ ശുശ്രൂഷകൾ തത്സമയം കാണുവാൻ സാധിക്കുന്നതാണ്.
https://www.facebook.com/StThomasOrthodoxChurchChicago/
(F.D. By. Fr.Johnson Punchakonam)
കൂടുതൽ വിവരങ്ങൾക്ക് :
റവ.ഫാ.ജോർജ് ഡേവിഡ് (വികാരി) (586) 746-4869
ലിജു മാത്യു (ട്രസ്റ്റീ) (312) 678-9389
ടോണി തോമസ് (സെക്രട്ടറി) (224) 261-9546