ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രി അനുമോദനവും അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു

Spread the love

ഡാളസ്: ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഡാളസ് ഐ.പി.സി. എബനേസര്‍ ഹാളില്‍ അനുമോദന മീറ്റിംഗും ദിവ്യവാര്‍ത്ത ഫലകവും കാഷ് അവാര്‍ഡും വിതരണവും സംഘടിപ്പിച്ചു. മീറ്റിംഗില്‍ ദിവ്യധാര മിനിസ്ട്രീസ് പ്രസിഡന്റ് ജോസ് പ്രകാശ് കരിമ്പിനേത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കോര്‍ഡിനേറ്റര്‍ ബ്രദര്‍ എസ്.പി. ജയിംസ് സ്വാഗത പ്രസംഗം നടത്തി. ഐ.പി.സി. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. പാസ്റ്റര്‍ ബേബി വറുഗീസ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.

കേരള സ്റ്റേറ്റ് എന്‍.ആര്‍.ഐ. കമ്മീഷന്‍ മെമ്പറും, ഐ.പി.സി. കേരള സ്റ്റേറ്റ് കൗണ്‍സില്‍ അംഗവുമായ ബ്രദര്‍ പീറ്റര്‍ മാത്യുവിനെ മീറ്റിംഗില്‍ ഫലകം നല്‍കി ആദരിച്ചു. മറുപടി പ്രസംഗത്തില്‍ മലയാളി പ്രവാസികളുടെ വസ്തുവകകളെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അനുബന്ധ നടപടികാര്യങ്ങളില്‍ സഹായിക്കാമെന്ന വാഗ്ദാനം നല്‍കുകയും ചെയ്തു. ഹൂസ്റ്റണ്‍, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലദല്‍ഫിയ തുടങ്ങിയ പട്ടണങ്ങളിലെ സ്വീകരണ മീറ്റിംഗുകളില്‍ പങ്കെടുത്തശേഷം കേരളത്തിലേക്ക് മടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് ദിവ്യവാര്‍ത്ത ബൈബിള്‍ ക്വിസ് ഇംഗ്ലീഷ് സീരീസ് കക ഷെര്‍ളിന്‍ തോമസ് (ഡാളസ്), മലയാളം ബൈബിള്‍ ക്വിസ് സീരീസ് ഢകകക സാലി ജോണ്‍ (ന്യൂഡല്‍ഹി), ഡൈജി വിനു (കോട്ടയം), മലയാളം ബൈബിള്‍ ക്വിസ് സീരീസ് കത ഡൈജി വിനു (കോട്ടയം), വി.കെ. സ്‌കറിയ (ഡാളസ്) എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, ഡാളസ് കപ്പാസ് ഗുഡ് വില്‍ മിനിസ്ട്രി സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ള കാഷ് അവാര്‍ഡും നല്‍കി.

മീറ്റിംഗില്‍ ബ്രദര്‍ സാം മാത്യു, ബ്രദര്‍ സാബുക്കുട്ടി കപ്പമാംമൂട്ടില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അദ്ധ്യക്ഷന്റെ ഉപസംഹാര പ്രസംഗത്തിനും, കൃതജ്ഞത പ്രകാശനത്തിനും ശേഷം ഇവാ. കെ.പി. ജോര്‍ജ് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് ഡോ. പാസ്റ്റര്‍ ബേബി വറുഗീസിന്റെ ആശിര്‍വാദത്തോടെ മീറ്റിംഗ് സമംഗളം പര്യവസാനിച്ചു. മീറ്റിംഗില്‍ ഐ.പി.സി. എബനേസര്‍ ക്വയര്‍ ബ്രദര്‍ ഏബ്രഹാം ബേബിയുടെ നേതൃത്വത്തില്‍ ഗാനശുശ്രൂഷ നടത്തി.

Author

Leave a Reply

Your email address will not be published. Required fields are marked *