തിരുവനന്തപുരം : വായന മാസാചരണത്തിൻ്റെ ഭാഗമായി പ്രിയദർശിനി പബ്ലികേ ഹൻസ് സംഘടിപ്പിക്കുന്ന
പ്രിയദർശിനി സാഹിത്യോസ സം ജൂലൈ 6ന് നടക്കുമെന്ന് പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനും കെ. പി. സി.സി ജനറൽ സെക്രട്ടയറുമായ അഡ്വ. പഴകുളം മധുവും സെക്രട്ടറി ബിന്നി സാഹിതിയും അറിയിച്ചു.
ഒന്നാം ക്ലാസു മുതൽ +2 വരെ യുള്ളവർക്ക് പങ്കെടുക്കക്കാവുന്നതാണ്. ഏത് സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മൽസരത്താൽ പങ്കെടുക്കാവുന്നതാണ്.
രാവിലെ 9.30ന് സാഹിത്യോത്സവം ലളിതകലാ അക്കാഡമി മുൻ ചെയർമാൻ കാട്ടൂർ നാരായണപിള്ള ഉത്ഘാടനം ചെയ്യും. തുടർന്ന്
ചിത്രരചനാ മൽസരം
നടക്കും.
11ന് മണിക്ക്
കഥാ രചനാ മൽസരവും
12 ന്
ഭാഷാ ക്വിസ്
( ബഷീറിൻ്റെ ഭാർഗ്ഗവി നിലയം എന്ന റൊമാൻറിക്ക് ഹൊറർ ഫിലിം – ചെറുകഥ നീല വെളിച്ചം ) അടിസ്ഥാനത്തിൽ നടക്കും. പ്രമുഖ നോവലിസ്റ്റ് നകുലം നന്ദനം ആണ് ക്വിസ് മാസ്റ്റർ
ഉച്ചക്ക് 1 .30 ന്
ഉപന്യാസ രചനാ മൽസരവും തുടർന്ന് കവിതാ രചനാ മൽസരവും നടക്കും.
വായന വാര ചരണ സമാപനവും
സമ്മാനദാനവും
2025 ജൂലൈ 20 ന് .വൈകിട്ട് 4ന്
ഇന്ദിരാ ഭവനിൽ നടക്കും.
വിവരങ്ങൾക്ക്
808912 1834
944 7661834 നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
പബ്ലിക്കേഷൻസ് സെക്രട്ടറി ബിന്നി സാഹിതി ,കോർഡിനേറ്റർ ഒറ്റശേഖര മംഗലം വിജയകുമാർ ,എഴുത്തുകാരായ നകുലം നന്ദനം ,സെറ മറിയം ബിന്നി ,കൃഷ്ണ വേണി തുടങ്ങിയവർ നേതൃത്വം നൽകും.
സെക്രട്ടറി