ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ദിവസവേതന അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് (പുരുഷന്മാർ) തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിനായി ഓഗസ്റ്റ് 11ന് രാവിലെ ഒൻപതിന് സർവ്വകലാശാല ആസ്ഥാനത്ത് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ വേതനം പ്രതിദിനം 740/- രൂപ നിരക്കിൽ പരമാവധി 19,980/-രൂപ. പ്രായപരിധിഃ വിമുക്ത ഭടന്മാർക്ക് 55 വയസ്; വിമുക്ത ഭടന്മാർ അല്ലാത്തവർക്ക് 45 വയസ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ശാരീരിക ക്ഷമത പരിശോധനയ്ക്കായി സർവ്വകലാശാല ആസ്ഥാനത്ത് ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോണ്‍ നം. 9447123075