കലാഭവന്‍ നവാസ് ഇനി ഓര്‍മ്മകളില്‍ മാത്രം : ലാലി ജോസഫ്

Spread the love

സത്യങ്ങള്‍ പലപ്പോഴും അവിശ്വസനിയമായി തോന്നാറുണ്ട് പക്ഷെ അവ സത്യമാണ് എന്നതാണ് സത്യം. മലയാളികളുടെ പ്രിയങ്കരനായ കലാഭവന്‍ നവാസ് വിടപറഞ്ഞത് വിശ്വസിക്കാന്‍ സാധിക്കാത്ത ഒരു സത്യമായി നിലകൊള്ളുന്നു. ആഗസ്റ്റ് 1ാം തീയതി വെള്ളിയാഴ്ച ഫേസ് ബുക്കില്‍ കൂടിയാണ് ഈ വിവരം അറിയുന്നത്. ഭര്‍ത്താവിനോട് ഈ വാര്‍ത്ത ഞെട്ടലോടു കൂടി പങ്കു വച്ചപ്പോള്‍ കിട്ടിയ മറുപടി ഇപ്രകാരം അത് വല്ല വ്യാജ വാര്‍ത്ത ആയിരിക്കുംٹ ഒരാളുടെ മരണം ആരെങ്കിലും വ്യാജമായി പ്രചരിപ്പിക്കുമോ? ഉടന്‍ തന്നെ ടി. വി തുറന്നു നോക്കിയപ്പോള്‍ എല്ലാം ചാനലിലും നിറഞ്ഞു നില്‍ക്കുന്നത് കാലാഭവന്‍ നവാസ് അന്തരിച്ചു എന്ന വാര്‍ത്ത ആയിരുന്നു.

ലാലി ജോസഫ്

1997 ല്‍ ڇകൊച്ചിന്‍ കലാഭവന്‍ ഇന്‍ യു എസ് എڈ ഷോ ഡാളസില്‍ അരങ്ങേറിയപ്പോള്‍ നവാസിന്‍റെ കലാപ്രകടനം നേരില്‍ കാണുവാനുള്ള ഭാഗ്യം ലഭിച്ചു. സിനിമ നടന്‍മാരുടെ ശബ്ദം അനുകരിച്ചു കൊണ്ട് പാടുകയും അവരുടെ ഡയലോഗുകള്‍ അനുകരിക്കുകയും ചെയ്യുന്ന നവാസിന്‍റെ നൈപുണ്യം ജനങ്ങള്‍ അന്നേ ഏറ്റെടുത്തിരുന്നു. പ്രോഗ്രാം കഴിഞ്ഞപ്പോള്‍ നവാസുമായി ഒരു ഫോട്ടോ എടുക്കുവാനും സാധിച്ചു. 1997 ല്‍ എടുത്ത ഫോട്ടോയാണ് നിങ്ങളുമായി ഇവിടെ പങ്കു വയ്ക്കുന്നത്.
കൊമേടിയന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, സിനിമ നടന്‍, ഗായകന്‍ എന്നീ തലങ്ങളില്‍ പ്രശോഭിച്ചു നില്‍ക്കുന്ന ഒരു കലാകാരനാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. കലാകാരമാര്‍ ഈ ലോകത്തു നിന്ന് കടന്നു പോയാലും അവരുടെ കലാപ്രകടനങ്ങള്‍ എന്നും നിലനില്‍ക്കും എന്നുള്ളത് ദൈവത്തിന്‍റെ ഒരു വരദാനം തന്നെയാണ്.
പ്രിയപ്പെട്ട നവാസിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും അതൊടൊപ്പം ദു:ഖിതരായിരിക്കുന്ന നവാസിന്‍റെ ഭാര്യ രഹനക്കും മക്കള്‍ക്കും കുടുബാംഗങ്ങള്‍ക്കും ഈ വേര്‍പാട് സഹിക്കുവാനുള്ള ശക്തി ദൈവം കൊടുക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *