വജ്ര ജൂബിലിയുടെ നിറവിൽ എച്ച് എൽ എൽലിന്റെ സ്വാതന്ത്ര്യദിനാചാരണം ‌; പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

Spread the love

തിരുവനന്തപുരം : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എച്ച് എൽ എൽ ലൈഫ്കെയർ ലിമിറ്റഡിന്റെ കോർപ്പറേറ്റ് ആസ്ഥാന മന്ദിരത്ത് സിഎംഡി ഡോ. അനിത തമ്പി പതാക ഉയർത്തി. കാൽ നൂറ്റാണ്ട് സേവനം പൂർത്തീകരിച്ച ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. എച്ച് എൽ എല്ലിന്റെ ഫാക്ടറികളിലും വിവിധ ഓഫീസുകളിലും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ ആരോഗ്യരംഗത്ത് 60 വർഷം പൂർത്തിയാക്കുന്ന മിനി രത്‌നാ പൊതുമേഖല സ്ഥാപനമാണ് എച്ച് എൽ എൽ.

വജ്ര ജൂബിലി’യുടെ ഭാഗമായി എച്ച്എല്‍എല്‍ പുതിയ പദ്ധതികൾക്ക് തുടക്കമിട്ടു കഴിഞ്ഞു. മാനസികാരോഗ്യം, പോഷകാഹാരം, ഡിജിറ്റൽ ഹെൽത്ത്, വെറ്ററിനറി സേവനങ്ങൾ തുടങ്ങിയ പുതിയ മേഖലകളിലേക്കാണ് എച്ച്എല്‍എല്‍ കടക്കുന്നത്. ജനസംഖ്യാ വർധനവ് എന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ 1966 മാർച്ച് 1-നാണ് എച്ച്എല്‍എല്‍ സ്ഥാപിതമായത്. ഇന്ന്, എച്ച്എല്‍എല്ലിന് എട്ട് അത്യാധുനിക നിർമ്മാണ യൂണിറ്റുകളും ഒരു കോർപ്പറേറ്റ് R&D സെന്ററുമുണ്ട്. 1990-കളിൽ ആശുപത്രി ഉത്പന്നങ്ങളുടെ മേഖലയിലേക്ക് കടന്ന എച്ച്എൽഎൽ, 2000-ത്തോടെ സ്ത്രീകളുടെ ആരോഗ്യ ഉത്പന്നങ്ങൾ നിർമ്മിക്കാനും തുടങ്ങി. മൂഡ്‌സ് കോണ്ടം, ബ്ലഡ് ബാഗ് എന്നിവയടക്കം 70-ലധികം ബ്രാൻഡുകൾ ഇന്ന് എച്ച്എൽഎൽ വിപണിയിലെത്തിക്കുന്നു.

2000-കളിൽ നിർമ്മാണം, സംഭരണം, കൺസൾട്ടൻസി, രോഗനിർണയം, ഫാർമ റീട്ടെയിൽ ബിസിനസ്സ് തുടങ്ങി നിരവധി സേവനമേഖലകളിലേക്ക് കടന്ന എച്ച്എല്‍എല്‍, ‘അമൃത് ഫാർമസിയിലൂടെ ജീവൻ രക്ഷാ മരുന്നുകളും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കി വരുന്നുണ്ട്.

Anju V Nair

Author

Leave a Reply

Your email address will not be published. Required fields are marked *