കിലുക്കം – ഡാളസിലെ 2025: മോഹൻലാൽ ഷോ റദ്ദാക്കി

Spread the love

ഡാളസ്: 2025 ഓഗസ്റ്റ് 30-ന് ഡാളസിൽ വെച്ച് നടക്കാനിരുന്ന ‘കിലുക്കം – 2025’ എന്ന മോഹൻലാൽ ഷോ അപ്രതീക്ഷിതമായി റദ്ദാക്കിയതായി ഗാലക്സി എൻ്റർടൈൻമെൻ്റ് അറിയിച്ചു. മോഹൻലാലിൻ്റെ ടീമിലെ ഏതാനും അംഗങ്ങൾക്ക് വിസ സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടതാണ് ഷോ റദ്ദാക്കാൻ കാരണം.
വർഷങ്ങളായി തങ്ങൾക്ക് നൽകിവരുന്ന പിന്തുണയ്ക്കും പ്രോത്സാഹനത്തിനും സംഘാടകർ നന്ദി അറിയിച്ചു. ടിക്കറ്റുകളുടെയും സ്പോൺസർഷിപ്പിൻ്റെയും തുക തിരികെ നൽകുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും, അതിനായി എല്ലാവരുടെയും ക്ഷമയും സഹകരണവും പ്രതീക്ഷിക്കുന്നതായും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾ അറിയാനോ സംശയങ്ങൾ ചോദിക്കാനോ ഉണ്ടെങ്കിൽ ഗാലക്സി എൻ്റർടൈൻമെൻ്റുമായി ബന്ധപ്പെടാവുന്നതാണ്. ഈ വിഷയത്തിൽ എല്ലാവരുടെയും സഹകരണത്തിന് അവർ നന്ദി അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *