തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വരുമ്പോള്‍ ഭിന്നശേഷിക്കാരായിട്ടുള്ള ആളുകളെ കൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അംഗങ്ങളായി നോമിനേറ്റ് ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ഡിഫറെന്റ്‌ലി എബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട്ടില്‍ 3500 പേരെ അവര്‍ നോമിനേറ്റ് ചെയ്തു. ഇങ്ങനെ ഒരു ആവശ്യം കേരളത്തില്‍ ആദ്യമായി മുന്നോട്ടു വയക്കുന്നത് ഡിഫറെന്റ്‌ലി എബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസാണ്. യുഡിഎഫിന്റെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും പൂര്‍ണമായ പിന്തുണ നിങ്ങളുടെ ഈ ആവശ്യത്തിന് ഉണ്ടാകും. ഇതൊരു ഒരു ന്യായമായ നൂതന ആശയമാണ്. ഭിന്നശേഷിക്കാര്‍ക്ക് മറ്റുള്ളവരെ പോലെ തന്നെ എല്ലാ സ്ഥലങ്ങളിലും അവരുടെ സാന്നിധ്യവും അവരുടെ ഒരു പങ്കും ഉണ്ടാകാന്‍ വേണ്ടിയിട്ടുള്ള നല്ലൊരു ആശയമാണ്.തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പിന്നാലെ ഭിന്നശേഷിക്കാരെ അസംബ്ലിയിലേക്കും തുടര്‍ന്ന് പാര്‍ലമെന്റിലേക്കും നോമിനേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുമെന്നും സതീശന്‍ പറഞ്ഞു.ഡിഫറെന്റ്‌ലി എബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് സംസ്ഥാന
പ്രസിഡന്റ് കൊറ്റാമം വിമല്‍ കുമാര്‍,കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് പി സി വിഷ്ണുനാഥ് , കെപിസിസിയുടെ ജനറല്‍ സെക്രട്ടറിമാരായ ജി സുബോധന്‍ ജിഎസ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.ഡിസിസി വൈസ് പ്രസിഡന്റ് കടകംപള്ളി ഹാരിദാസ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, എന്‍ എസ് സി സെക്രട്ടറി എ ജെ സ്റ്റീഫന്‍ സംഘടന ഭാരവാഹികളായ ഉരുട്ടമ്പലം വിജയന്‍, വെങ്ങാനൂര്‍ പ്രസാദ്, പി.സി. ജയകുമാര്‍, വി.കെ. വിനോദ് കുമാര്‍, പൂന്തുറ മുത്തപ്പന്‍, പോളജില്‍ രവി, സജിമോന്‍ ഇരവിനല്ലൂര്‍, ശശി ചേനാട്, അബ്ദുല്‍ റഷീദ്, ബിനു ഏഴാംകുളം, പോള്‍ പുല്ലേക്കാരന്‍, മൊയ്തീന്‍, കെ.കെ. കോശി തുടങ്ങിയവര്‍ സംസാരിച്ചു.