പത്താം വാർഷികം ആഘോഷിച്ച് സിഎൻസി ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 23-ന് : കിരണ്‍ ജോസഫ്

Spread the love

കൊളംബസ് (ഒഹായോ) : സെന്‍റ് മേരീസ് സിറോ മലബാര്‍ കത്തോലിക്ക മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സിഎൻസി ക്രിക്കറ്റ് ടൂർണമെന്റ് ഈ വർഷം പത്താം വാർഷികത്തിലേക്ക് കടക്കുന്നു. മത്സരങ്ങൾ ഓഗസ്റ്റ് 23-ന് (ശനിയാഴ്ച) ഡബ്ലിൻ (ഒഹായോ, യുഎസ്എ) എമറാൾഡ് ഫീൽഡിൽ നടക്കും.

മിഷന് പുറത്തുള്ള ടീമുകളെയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിൽ ആറ് ടീമുകൾ പങ്കെടുക്കും. ജൂലൈ 19-ന് നടന്ന സിഎൻസി ഇന്റേർണൽ മത്സരത്തിൽ ബിമൽ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ഡൈനാമൈറ്റ്സ് ടീം വിജയികളായി.(ചിത്രം ചേർത്തിരിക്കുന്നു)

പ്രധാന സ്‌പോൺസർമാരായി എബ്രഹാം ഈപ്പൻ – Realtor, ഡെവ് കെയർ സൊല്യൂഷൻസ്, സോണി ജോസഫ് – Realtor, ബിരിയാണി കോർണർ എന്നിവർ രംഗത്തെത്തിയിട്ടുണ്ട്.

പങ്കെടുക്കുന്ന ടീമുകൾ

SM United 1 & SM United 2 (സെന്‍റ് മേരീസ് സിറോ മലബാര്‍ മിഷൻ, കൊളംബസ്)

OMCC (ഒഹായോ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ)

സെൻറ്. ചാവറ ടസ്‌കേഴ്‌സ് (സിൻസിനാറ്റി)

റിവൈവ് ടീം

DAYTON 8s CC (ഡേറ്റൻ മലയാളി ക്രിസ്ത്യൻ ഫെല്ലോഷിപ്പ്)

അവാർഡുകൾ

വിജയികളായ ടീമിന് ട്രോഫി സമ്മാനിക്കും. കൂടാതെ മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ് ഫീൽഡർ പുരസ്‌കാരങ്ങളും നൽകും.

മത്സരം.

ആറ് ടീമുകൾ തമ്മിൽ റൗണ്ട്-റോബിൻ ലീഗ് രീതിയിൽ മത്സരങ്ങൾ നടക്കും. തുടർന്ന് സെമിഫൈനലുകളും ഫൈനലും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *