ഹരിതാ വി.കുമാര്‍ ഐ.എ.എസിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച് സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാര്‍ക്കും, അംഗന്‍വാടി ജീവനക്കാര്‍ക്കും, സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്കും, ദേശീയ, ആരോഗ്യ മിഷന്റെ വിവിധ ദൗത്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും, ഹരിത കര്‍മ്മസേനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വര്‍ദ്ധിച്ച വേതനവും, ഇന്‍സന്റീവും നല്‍കണമെന്നും, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും, പെന്‍ഷനും അനുവദിക്കണമെന്നും രാജീവ്ഗാന്ധി പഞ്ചായത്തിരാജ് സംഘടനാ ചെയര്‍മാന്‍ എം.മുരളി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്റെ ശുപാര്‍ശകള്‍ അതേപടി സ്വീകരിക്കാനും, നടപ്പിലാക്കാനുമുള്ള ബാദ്ധ്യത സര്‍ക്കാരിനുണ്ടെന്നും, അതില്‍ വെള്ളം ചേര്‍ക്കാതെ 200 ദിവസങ്ങള്‍ പിന്നിട്ട ആശാവര്‍ക്കര്‍മാരുടെ സമരം ദുരഭിമാനം വെടിഞ്ഞ് ഓണത്തിന് മുമ്പ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഔചിത്യം കാണിക്കണമെന്നും മുരളി അഭ്യര്‍ത്ഥിച്ചു.