ഭവന സന്ദര്‍ശനവും ഫണ്ട് ശേഖരണവും തീയതി സെപ്റ്റംബര്‍ 10 വരെ നീട്ടി

Spread the love

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കെപിസിസി ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഭവന സന്ദര്‍ശനവും ഫണ്ട് ശേഖരണവും സെപ്റ്റംബര്‍ 10 വരെ ദീര്‍ഘിപ്പിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.

ഓണക്കാല അവധിയുടെ പശ്ചാത്തലത്തിലാണ് തീയതി നീട്ടിയത്. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.ഭവന സന്ദര്‍ശനം നടത്തി തെരഞ്ഞെടുപ്പ് ചെലവിലേക്കുള്ള ഫണ്ട് സമാഹരണം ജനങ്ങളില്‍ നിന്ന് ശേഖരിക്കാന്‍ കെപിസിസി തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളും അവരവരുടെ വാര്‍ഡുകളില്‍ ഭവനസന്ദര്‍ശനം നടത്തുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളും ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങളും കോണ്‍ഗ്രസ് ജനങ്ങളോട് വിശദീകരിച്ചു കൊണ്ടാണ് ഭവനസന്ദര്‍ശനം പുരോഗമിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *