“മാധ്യമപ്രവർത്തനം ഇങ്ങനെ ആയാൽ എങ്ങനെ’ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് സംഘടിപ്പിക്കുന്ന മാധ്യമ സംവാദം സെപ്റ്റംബർ 14നു

Spread the love

ഡാലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് (IPCNT) സെപ്റ്റംബർ 14 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗാർലൻഡിലെ കേരള അസോസിയേഷൻ ഹാളിൽ വെച്ച് ഒരു മാധ്യമ സംവാദം സംഘടിപ്പിക്കുന്നു.പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ‘മാധ്യമപ്രവർത്തനം ഇങ്ങനെ ആയാൽ എങ്ങനെ’ എന്നതാണ് സംവാദ വിഷയം.

പ്രമുഖ മാധ്യമ പ്രവർത്തകനും സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുമായ ജോസഫ് നമ്പിമഠം പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും. തത്വമസി അവാർഡ് ജേതാവായ അദ്ദേഹത്തെ ചടങ്ങിൽ ആദരിക്കും. കേരള അസോസിയേഷൻ ഓഫ് ഡാലസ് ലൈബ്രേറിയൻ, കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ്, ലാന പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള നമ്പിമഠം അമേരിക്കൻ മലയാളികൾക്ക് സുപരിചിതനാണ്.

പ്രമുഖ സാംസ്കാരിക സംഘടന നേതാക്കൾ സംവാദത്തിൽ പങ്കെടുക്കും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
അനശ്വർ മാമ്പള്ളി: 203-400-9266
സാം മാത്യു: 469-693-3990

Author

Leave a Reply

Your email address will not be published. Required fields are marked *