പിപി തങ്കച്ചന്റെ നിര്യാണത്തില്‍ കെസി വേണുഗോപാല്‍ എംപി അനുശോചിച്ചു

Spread the love

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി പ്രസിഡന്റും യുഡിഎഫ് കണ്‍വീനറും മന്ത്രിയുമായിരുന്ന പിപി തങ്കച്ചന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി അനുശോചിച്ചു.

അനുഭവസമ്പന്നതയും പ്രയോഗികതയുമായിരുന്നു പിപി തങ്കച്ചന്റെ മുഖമുദ്ര. പക്വതയോടെയും പാകതയോടെയും അവയെ പ്രവര്‍ത്തനപഥത്തിലെത്തിച്ച പി.പി.തങ്കച്ചന്‍ കോണ്‍ഗ്രസിനും ഐക്യ ജനാധിപത്യ മുന്നണിക്കും നല്‍കിയത് പുതിയ ദിശാസൂചികയായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളെയും വിഭിന്നാഭിപ്രായമുള്ള നേതൃത്വങ്ങളെയും സാമുദായിക സംഘടനകളെയുമൊക്കെ യുഡിഎഫ് എന്നൊരൊറ്റ കുടക്കീഴില്‍ സമന്വയിപ്പിച്ച് കൊണ്ടുപോയതില്‍ അദ്ദേഹത്തിന്റെ വൈഭവം പ്രശംസനീയമാണ്. സംസ്ഥാനത്തെ സാമൂഹിക, രാഷ്ട്രീയ, ഭരണ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനും പിപി തങ്കച്ചന് കഴിഞ്ഞെന്നും കെസി വേണുഗോപാല്‍ അനുസ്മരിച്ചു..

പിപി തങ്കച്ചനുമായി വ്യക്തിപരമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. തനിക്ക് അദ്ദേഹം ഒരു രാഷ്ട്രീയ പാഠപുസ്തകം കൂടിയായിരുന്നു. രാഷ്ട്രീയതീതമായിരുന്നു അദ്ദേഹത്തിന്റെ സൗഹൃദം. കോണ്‍ഗ്രസിനും യുഡിഎഫിനും ഒരു കാലത്തും മറക്കാന്‍ കഴിയാത്ത സംഭവാനകളാണ് പിപി തങ്കച്ചന്‍ സമ്മാനിച്ചത്. അദ്ദേഹത്തിന്റെ വേര്‍പാട് നികത്താന്‍ കഴിയാത്തതാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *