മാമലക്കണ്ടം ഗവ. ഹൈസ്‌കൂളിൽ നിയമ ബോധവത്ക്കരണ, ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നാളെ (20/09/2025) മാമലക്കണ്ടം ഗവൺമെൻ്റ് ഹൈസ്‌കൂളിൽ

Spread the love

നൈപുണ്യ നിയമ ബോധവത്ക്കരണ പരിപാടിയുടെയും ക്ഷേമ പദ്ധതികളുടെയും ഉദ്ഘാടനം നാളെ (20/09/2025) നടക്കും. രാവിലെ 11ന് ” ഹൃദയ വാതിൽ തുറക്കുമ്പോൾ” പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രനും “എന്റെ മാമലക്കണ്ടം തുടർ പദ്ധതികളുടെ ഉദ്ഘാടനം ജസ്റ്റിസ് സി എസ് സുധയും നിർവഹിക്കും. ചടങ്ങിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ആർ. രജിത സ്കൂളുകൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യും.

സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തും. നടൻ സിദ്ധാർഥ് ഭരതൻ മുഖ്യാതിഥിയാകും. സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ അനിൽ കെ ഭാസ്കർ അധ്യക്ഷനാകും. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഇ എൻ ഹരിദാസ്, മൂവാറ്റുപുഴ ആർഡിഒ പി എൻ അനി, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ തുടങ്ങിയവർ പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് സമാപന സമ്മേളനവും വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യ പോഷകാഹാര കിറ്റുകളുടെ വിതരണവും ഹൈക്കോടതി ജഡ്ജി ജുസ്റ്റിസ്‌ സി പ്രദീപ് കുമാർ നിർവഹിക്കും. സ്കൂളുകൾക്കുള്ള ഇൻവെർട്ടർ വിതരണം

എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻ ജഡ്ജ് ഹണി എം വർഗീസ് നിർവഹിക്കും. ജില്ലാ കളക്ടർ ജി പ്രിയങ്ക മുഖ്യാതിഥിയാകും. സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ അനിൽ കെ ഭാസ്കർ മുഖ്യപ്രഭാഷണം നടത്തും.

ബാലാവകാശ കമ്മീഷൻ അംഗം കെ കെ ഷാജു, എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ വിൻസന്റ് ജോസഫ്, ജില്ലാ വനിതാ ശിശുവികസന ഓഫീസർ ലോലിത വിൻസൻ സെയിൻ തുടങ്ങിയവർ പങ്കെടുക്കും.

ജുവനൈൽ ജസ്റ്റിസ് ബോർഡ്, കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി, വനിതാ ശിശു വികസന വകുപ്പ്, കാവൽ പദ്ധതി എറണാകുളം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്

Author

Leave a Reply

Your email address will not be published. Required fields are marked *