ദാമ്പത്യ നവീകരണ ധ്യാനം സോമർസെറ്റ് ദൈവാലയത്തിൽ സെപ്റ്റംബർ 27-ന് സെബാസ്റ്റ്യൻ ആൻ്റണി

Spread the love

“തൻമൂലം, പിന്നീടൊരിക്കലും അവർ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാൽ, ദൈവം യോജിപ്പിച്ചതു മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ.” (മത്തായി 19:6)

സോമർസെറ്റ്, ന്യൂജേഴ്‌സി: ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ കത്തോലിക്കാ രൂപതയുടെ ഫാമിലി അപ്പോസ്തലേറ്റ്, 2025 സെപ്റ്റംബർ 27, ശനിയാഴ്ച സോമർസെറ്റിലെ സെൻറ് തോമസ് സീറോ മലബാർ കാത്തോലിക് ഫൊറോന ദൈവാലയത്തിൽ (508 Elizabeth Ave, Somerset, NJ 08873) ഒരു ദാമ്പത്യ നവീകരണ ധ്യാനം സംഘടിപ്പിക്കുന്ന വിവരം ഇടവക വികാരി റവ.ഫാ. ജോണിക്കുട്ടി പുലിശ്ശേരി സന്തോഷപൂർവ്വം അറിയിക്കുന്നു.

15 വർഷത്തിൽ താഴെ വിവാഹജീവിതം നയിക്കുന്ന ദമ്പതികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ ഏകദിന ധ്യാനം, നിങ്ങളുടെ വിശ്വാസം ആഴപ്പെടുത്താനും, ദാമ്പത്യബന്ധം പരിപോഷിപ്പിക്കാനും, വിവാഹജീവിതത്തിന്റെ സന്തോഷവും ശക്തിയും വീണ്ടെടുക്കാനും അവസരമൊരുക്കും. തിരക്കേറിയ ജീവിതത്തിൽനിന്ന് മാറി, നിങ്ങളുടെ ബന്ധത്തിന് കൂടുതൽ കരുത്ത് പകരാനും ഈ ധ്യാനം സഹായിക്കും.

പരിപാടി വിശദാംശങ്ങൾ:

തീയതി: 2025 സെപ്റ്റംബർ 27, ശനിയാഴ്ച
സമയം: രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ
വേദി: സെന്റ് തോമസ് സീറോ മലബാർ കാത്തോലിക് ഫൊറോന ദൈവാലയം, സോമർസെറ്റ്, ന്യൂജേഴ്‌സി.

പ്രശസ്തരായ ആർട്ട് & ലൊറൈൻ ബെന്നറ്റ്, ജിലു ചെങ്ങനാട്ട്, ഫാ. മെൽവിൻ പോൾ എന്നിവർ ഈ ധ്യാനത്തിന് നേതൃത്വം നൽകും.

പ്രചോദനാത്മകമായ പ്രഭാഷണങ്ങൾ, ചിന്തോദ്ദീപകമായ വിചിന്തനങ്ങൾ, ആകർഷകമായ ചർച്ചകൾ എന്നിവ ഈ ധ്യാനത്തെ കൂടുതൽ സമ്പന്നമാക്കും. വിവാഹജീവിതത്തിന്റെ സന്തോഷങ്ങളും വെല്ലുവിളികളും തുറന്നു സംസാരിക്കാനും, നിങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാനും ഈ ധ്യാനം അവസരം നൽകും.

ബേബി സിറ്റിംഗ് സൗകര്യം ഉണ്ടായിരിക്കും.

സീറ്റുകൾ പരിമിതമാണ്—നേരത്തെ രജിസ്റ്റർ ചെയ്യുന്നത് അഭികാമ്യം! ദമ്പതികളെയും വ്യക്തികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക:

റവ. ഫാ. മെൽവിൻ പോൾ (410) 206-2690
ജെസ്‌ലിൻ മെത്തിപ്പാറ (678) 426-8692
📧 [email protected]

വിശ്വാസത്തിലും സ്നേഹത്തിലും വളരാനുള്ള ഈ അവസരത്തിൽ ഒരുമിച്ച് പങ്കെടുക്കാം!

web: https://www.stthomassyronj.org

Author

Leave a Reply

Your email address will not be published. Required fields are marked *