തൃശൂർ: ജില്ലയിലെ ബാങ്ക് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ബാങ്കേഴ്സ് ക്ലബ്ബ് ‘ആരവം2025’ കുടുംബ സംഗമം നടത്തി. ഹോട്ടൽ പേൾ റീജൻസിയിൽ നടന്ന സംഗമം ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റും മഞ്ഞിലാസ് ഫുഡ്സ് ഡയറക്ടറുമായ സജീവ് മഞ്ഞില ഉദ്‌ഘാടനം ചെയ്തു. പിന്നണി ഗായിക മിഥു വിൻസെന്റിന്റെ ഗാനസന്ധ്യ അരങ്ങേറി. ബാങ്കേഴ്സ് ക്ലബ്ബ് പ്രസിഡന്റ് എസ് എസ് നാരായണൻ, ജനറൽ സെക്രട്ടറി ജസ്റ്റിൻ ജോസ്, ട്രഷറർ ലിനെറ്റ്, ജനറൽ കൺവീനർ വത്സൻ പോൾ എന്നിവർ സംസാരിച്ചു.
Photo Caption: ബാങ്കേഴ്സ് ക്ലബ് ഫാമിലി മീറ്റ് “ആരവം2025 ‘ന്റെ ഉദ്ഘാടനം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റും മഞ്ജിലാസ് ഫുഡ്സ് ഡയറക്റമായ ശ്രീ സജീവ് മഞ്ജില മഞ്ഞില നിർവഹിച്ചു.
Anu Maria Thomas